Deshabhimani

നേപ്പാളിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം

Nepal
വെബ് ഡെസ്ക്

Published on Nov 12, 2026, 01:06 PM | 1 min read

കാഠ്മണ്ഡു:നേപ്പാളിൽ ബാഗ്മതി പ്രവിശ്യയിൽ വാഹനാപകടത്തിൽ 10 പേർ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേറ്റും. വ്യാഴാഴ്ച പുലർച്ചെ 5.45-ഓടെ മക്വാൻപൂർ ജില്ലയിലെ പര്‍വത പ്രദേശത്താണ് അപകടം. 15 യാത്രക്കാരുമായി പോകയായിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു.


കാഠ്മണ്ഡുവിൽ നിന്ന് സർലാഹിയിലേക്ക് പോവുകയായിരുന്ന യാത്രാ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഏകദേശം 500 മീറ്ററോളം താഴ്ചയുള്ള കുത്തനെയുള്ള ചെരിവിലേക്ക് വീണു ചിതറി. മരിച്ചവരിൽ മൂന്ന് സ്ത്രീകളും രണ്ട് പെൺകുട്ടികളും അഞ്ച് പുരുഷന്മാരും ഉൾപ്പെടുന്നു. പരിക്കേറ്റ അഞ്ച് പേരെയും ചികിത്സയ്ക്കായി ഹെതൗഡ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി 'ദി കാഠ്മണ്ഡു പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.


o9



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home