തൊട്ടതെല്ലാം പിഴച്ചു,നാറ്റോയെ പഴിച്ചു; ലോകത്തിന് മുന്നിൽ പരിഹാസ്യനായി ട്രംപ്

ഇറാനെതിരായ ട്രംപിന്റെ വിദ്വേഷം നാറ്റോയെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഉക്രെെയ്‌നിലെ യുദ്ധം മുതൽ നാറ്റോ സഖ്യത്തിന്റെ പ്രധാന ദൗത്യത്തെ ചോദ്യം ചെയ്യുകയും ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു യുഎസ് പ്രസിഡന്റ്. ഡൊണാൾഡ് ട്രംപിൽ നിന്നുള്ള സമ്മർദ്ദവും അപമാനവും വരെയുള്ള അസ്തിത്വപരമായ വെല്ലുവിളികളെ നാറ്റോ സഖ്യം സമീപ വർഷങ്ങളിൽ അതിജീവിച്ചെങ്കിലും ശക്തമായ പരിഹാസവും വിമര്‍ശനവും ട്രംപ് തുടരുകയായിരുന്നു. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്ക ആവശ്യപ്പെട്ട മുഴുവൻ കാര്യങ്ങളിൽ നിന്നും നാറ്റോ വിട്ട് നിന്നതോടെയാണ് ട്രംപിന് തന്‍റെ കണക്കുകൂട്ടുലുകളൊക്കെ പാടെ പിഴച്ചത്. ഇറാന്‍ യുദ്ധത്തിലേക്കില്ലെന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാടിനനുകൂലമായ നിലപാട് നാറ്റോയും സ്വീകരിക്കുകയായിരുന്നു. ഒടുവില്‍ നാറ്റോ വിടുകയാണെന്ന് ട്രംപും പറയുന്നു.ഇതുമൊരു സമ്മര്‍ദ്ദ തന്ത്രമാണോ എന്നതും കാത്തിരുന്ന് കാണേണ്ടതുണ്ട്.
യൂറോപ്പിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധമാണ് 76 വർഷം പഴക്കമുള്ള കൂട്ടായ്മയെ ഏതാണ്ട് തകർത്തതെന്നും അത് രൂപീകൃതമായതിനുശേഷമുള്ള ഏറ്റവും ദുർബലമായ അവസ്ഥയിലേക്ക് അതിനെ(നാറ്റോയെ) തള്ളിവിടുമെന്നും വിശകലന വിദഗ്ധരും നയതന്ത്രജ്ഞരും പറഞ്ഞു.ഫെബ്രുവരി 28 ന് വ്യോമയുദ്ധം ആരംഭിച്ചതിനുശേഷം, ഹോർമുസ് കടലിടുക്ക് ആഗോള കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനായി യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ നാവികസേനയെ അയയ്ക്കാൻ വിസമ്മതിച്ചതിൽ രോഷാകുലനായ ട്രംപ്, സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രഖ്യാപിച്ചു.നാറ്റോ ഒരു 'പേപ്പർ ടൈഗർ' ആണെന്നും റഷ്യൻ പ്രസിഡന്റ് പുടിന് പോലും ഇക്കാര്യം അറിയാമെന്നും ട്രംപ് പരിഹസിച്ചു.
നാറ്റോയിൽ നിന്നുള്ള പിന്മാറ്റം ഇനി പുനർചിന്തനത്തിന് അപ്പുറമാണെന്ന് ("Beyond reconsideration") അദ്ദേഹം വ്യക്തമാക്കി. "നമുക്ക് ആവശ്യമുള്ളപ്പോൾ അവർ കൂടെയുണ്ടായിരുന്നില്ല. ഇതൊരു ഏകപക്ഷീയമായ ബന്ധമാണ്," എന്നും ട്രംപ് കുറ്റപ്പെടുത്തി. യുഎസ് അധിനിവേശ രാജ്യങ്ങളെ സംരക്ഷിക്കുന്നതിനായി സോവിയറ്റ് യൂണിയൻ ഇടപെടലുകൾ നടത്തുമ്പോൾ അത്തരം നീക്കങ്ങളിൽ നിന്നും യൂറോപ്പിന്റെ സുരക്ഷയാണ് നാറ്റോയുടെ പവിത്രമായ ദൗത്യം എന്നായിരുന്നു പ്രഖ്യാപനമെങ്കിലും അമേരിക്കൻ അധിനിവേശങ്ങൾക്കായി പശ്ചിഷ്യയെ നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും നാറ്റോ കൂട്ടുനിൽക്കുകയായിരുന്നു. നാറ്റോയുടെ സഹായം ആവശ്യമില്ലെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും നാറ്റോ പിന്തുണക്കാത്തിന്‌റെ ശക്തമായ അമർഷം യുഎസിനുണ്ട്.
ഇറാൻ യുദ്ധത്തിൽ പങ്കുചേരാനും ഒരു മാസം മുമ്പ് യുദ്ധം ആരംഭിച്ചതുമുതൽ അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കാനും സഖ്യകക്ഷികളായ യുകെ, ഫ്രാൻസ്, സ്പെയിൻ എന്നിവർ വിസമ്മതിച്ചതിന് ശേഷമാണ് നാറ്റോയ്‌ക്കെതിരായ ട്രംപിന്റെ വിമർശനം. ആഗോള എണ്ണ പ്രവാഹത്തിന്റെ 20% ഇറാൻ തടഞ്ഞതോടെ യൂറോപ്പിലും യുഎസിലും ഗ്യാസ്, പെട്രോളിയം വിലകൾ കുതിച്ചുയർന്നു, കഴിഞ്ഞ മാസം ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലെത്തി. യുഎസിൽ ഗ്യാസോലിൻ വില ഗാലണിന് 4 ഡോളറിൽ കൂടുതലായി.
അതേസമയം, കരീബിയൻ കടലിൽ അമേരിക്കൻ സാമ്രാജ്യത്വം വിരിച്ച കടുത്ത ഉപരോധത്തിന്റെ വലക്കണ്ണികൾ ഓരോന്നായി പൊട്ടുകയാണ്. മൂന്നുമാസമായി നീളുന്ന വിനാശകരമായ ഉപരോധം ലംഘിച്ച് അമേരിക്കയെ വെല്ലുവിളിച്ച് റഷ്യയുടെ എണ്ണക്കപ്പൽ ക്യൂകരീബിയൻ കടലിൽ അമേരിക്കൻ സാമ്രാജ്യത്വം വിരിച്ച കടുത്ത ഉപരോധത്തിന്റെ വലക്കണ്ണികൾ ഓരോന്നായി പൊട്ടുകയാണ്. മൂന്നുമാസമായി നീളുന്ന വിനാശകരമായ ഉപരോധം ലംഘിച്ച് അമേരിക്കയെ വെല്ലുവിളിച്ച് റഷ്യയുടെ എണ്ണക്കപ്പൽ ക്യൂബയിൽ നങ്കൂരമിട്ടു. ഇതിനുപിന്നാലെ, ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി പുനരാരംഭിക്കാൻ നടപടി തുടങ്ങിയെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബാം പ്രഖ്യാപിച്ചു. ബാഹ്യ ഇടപെടലുകളില്ലാതെ സഖ്യകക്ഷിക്ക് ഇന്ധനവും ഭക്ഷണവും നൽകാനുള്ള മെക്സിക്കോയുടെ അവകാശത്തെ ആർക്കും ചോദ്യംചെയ്യാനാകില്ലെന്ന് കഴിഞ്ഞദിവസം നാഷണൽ പാലസിൽ നടന്ന വാർത്താസമ്മേളനത്തിൽ അവർ തുറന്നടിച്ചു.ബയിൽ നങ്കൂരമിട്ടു. ഇതിനുപിന്നാലെ, ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി പുനരാരംഭിക്കാൻ നടപടി തുടങ്ങിയെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബാം പ്രഖ്യാപിച്ചു. ബാഹ്യ ഇടപെടലുകളില്ലാതെ സഖ്യകക്ഷിക്ക് ഇന്ധനവും ഭക്ഷണവും നൽകാനുള്ള മെക്സിക്കോയുടെ അവകാശത്തെ ആർക്കും ചോദ്യംചെയ്യാനാകില്ലെന്ന് കഴിഞ്ഞദിവസം നാഷണൽ പാലസിൽ നടന്ന വാർത്താസമ്മേളനത്തിൽ അവർ തുറന്നടിച്ചു.
ഇസ്രയേൽ എന്ന കൊലയാളി രാഷ്ട്രത്തിന്റെ താൽപര്യത്തിന് കൂട്ടുപിടിച്ച് ഇറാനെതിരെ വളരെ പെട്ടെന്ന് ജയിച്ചുകയറാവുന്ന യുദ്ധം ചെയ്യാമെന്ന് കരുതിയ യുഎസ് എല്ലാ അർഥത്തിലും പിന്നോട്ടുപോയിരിക്കുകയാണ്.യുദ്ധം അവസാനിച്ചാൽ ലക്ഷ്യമിട്ട ഒരു കാര്യം പോലും നട
ക്കാതെ നാണക്കേടിന്റെ പടുകുഴിയിലേക്കായിരിക്കും യുഎസ് വീഴുക. ഗൾഫ് രാജ്യങ്ങളെ ഇറാൻ ആക്രമിച്ചതോടെ യുഎസ് നിക്ഷേപത്തിന്റെ പ്രധാന മേഖലയിൽ വലിയ വീഴ്ചയുണ്ടാക്കാൻ ഇറാനായി. യുദ്ധത്തിലേക്ക് വീഴാതെ സമാധാനപരമായ അച്ചടക്കമുള്ള രാജ്യം എന്ന വിശേഷണത്തിൽ നിലനിന്ന ഗൾഫിനെ യുദ്ധത്തിലേക്ക് വീഴ്ത്തിയത് യുഎസ് ആണെന്ന ശക്തമായ വിമർശനം ജിസിസി മേഖലയിൽ നിന്നും അമ്രിക്ക നേരിടുന്നു. ഹോർമൂസിൽ ഒന്നും ചെയ്യാൻ യുഎസിനായില്ല. സഹായമഭ്യർഥിച്ച നാറ്റോയും യൂറോപ്പും ചെെനയുമൊക്കെ ട്രംപിനെ തള്ളി. യൂഎസ് ഉപരോധത്തെ കീറിമുറിച്ച് റഷ്യൻ് എണ്ണക്കപ്പലുകൾ കാസ്ട്രോയുടെ ക്യൂബയ്ക്ക് വെളിച്ചം നൽകി. മെക്സിക്കോയും ആ പാത പിന്തുടർന്ന് ധീര നിലപാടെടുത്തു. എല്ലാ തരത്തിലും ഒറ്റപ്പെട്ട ട്രംപ് നാറ്റോക്കെതിരെ നിലവിളിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ലോകമിപ്പോൾ കാണുന്നത്.










0 comments