ad
Deshabhimani

മിനാബിലെ സ്കൂൾ ആക്രമണം;യുഎസ് നടത്തിയത് കണ്ണില്ലാത്ത ക്രൂരത

minab trump
വെബ് ഡെസ്ക്

Published on Mar 29, 2026, 09:07 PM | 2 min read

ന്യൂഡല്‍ഹി ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മാരകമായ മിസൈൽ ആക്രമണത്തിന് കാരണക്കാർ ഇറാൻ തന്നെയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അക്രമത്തിന് പിന്നാലെ നടത്തിയ പ്രസ്താവനകളെ പൊളിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ലോകമനസാക്ഷിയെ നടുക്കിയ ഇറാനിലെ മിനാബ് പെൺപള്ളിക്കൂടത്തിന് നേരെയുള്ള മിസൈൽ ആക്രമണം അതീവ ആസൂത്രിതമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുഎസ് മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥയാണ് യുദ്ധം കൊടുമ്പിരി കൊണ്ട് നിൽക്കെ പ്രതികരിക്കുന്നത്.


ഇറാനെതിരായ യുദ്ധത്തിൽ വൻ പ്രതിസന്ധിയിൽ അമേരിക്ക തുടരവെയാണ് യുദ്ധക്കുറ്റമെന്ന് തന്നെ പറയാവുന്ന പെെശാചിക കുറ്റകൃത്യം അമേരിക്കൻ ഭരണകൂടം ഇറാനിലെ കുട്ടികളോട് ചെയ്തിരിക്കുന്നത്. ഇറാന്റെ പക്കലുള്ള മിസൈലുകൾക്ക് ഒട്ടും കൃത്യതയില്ലെന്നും അതുകൊണ്ടാണ് സ്വന്തം നാട്ടിലെ സ്കൂളിൽ തന്നെ അവ പതിച്ചതെന്നും ട്രംപ് സംഭവത്തിന് പിന്നാലെ പരിഹസിച്ചിരുന്നു. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴായിരുന്നു ട്രംപ് കൂട്ടക്കുരുതിയെ ഇറാന്റെ തലയിൽ വച്ച് കെട്ടിയത്.


എന്നാൽ നിലവിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായതോടെ അമേരിക്ക യുദ്ധത്തിൽ ലോകരാജ്യങ്ങൾ‌ക്ക് മുന്നിൽ കൂടുതൽ പ്രതിരോധത്തിലാവുകയാണ്. അമേരിക്കൻ സൈന്യത്തിലെ മുൻ ഇന്റലിജൻസ് ഓഫീസറും കൗണ്ടർ ടെററിസം ഉദ്യോഗസ്ഥയുമായ ജോസഫൈൻ ഗ്വിൽബ്യൂ ആണ് യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ ക്രൂരതകൾ അക്കമിട്ട് നിരത്തിയത്.സ്കൂളുകൾ തങ്ങൾ മനപ്പൂർവ്വം ലക്ഷ്യം വെക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു . ഇതൊക്കെ കളവാണെന്ന് വ്യക്തമാകുന്ന വിവരങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.


അതേസമയം, ഇറാൻ സ്കൂളിനെതിരെ ഉണ്ടായ അക്രമം അന്വേഷിച്ച് റിപ്പോർട്ട് പുറത്തുവിടണമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സംഘടനമേധാവി ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശ കൗൺസിൽ ചർച്ചയ്ക്കിടെയാണ് വോൾടർ ടർക്ക് അന്വേഷണം സംബന്ധിച്ച് വ്യക്തത വരുത്താൻ ആവശ്യപ്പെട്ടത്. യുഎസ് മിലിറ്ററി അന്വേഷക സംഘം തുടക്കത്തിൽ തന്നെ ഇത് യുഎസ് സേനയുടെ ഭാ​ഗത്ത് നിന്നുണ്ടായ കരുതിക്കൂട്ടി അല്ലാത്ത ആക്രമണമാണെന്ന് വെളിപ്പെടുത്തിയിരുന്നു.എന്നാൽ ട്രംപ് അത് പിന്നീട് ഇസ്രയേലിന്റെ തലയിൽ വെച്ച് തടിയൂരാൻ ശ്രമിക്കുകയായിരുന്നു.


എന്നാൽ , യുഎസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞാൽ ഒരു പതിറ്റാണ്ടിനിടയിൽ അമേരിക്ക പശ്ചിമേഷ്യയിൽ നടത്തുന്ന ഒറ്റ സംഭവത്തിലെ ഏറ്റവും ഹീനമായ കൂട്ടക്കുരുതിയായിരിക്കും അത്.മനപൂർ‌വ്വം കൂട്ടികളെ കൊല്ലുകയായിരുന്നു അമേരിക്ക എന്ന വിവരം പുറത്തുവന്നതോടെ ഇറാനും ഇനി ഏത് രീതിയിലുള്ള നീക്കങ്ങൾ നടത്തുമെന്ന കാര്യത്തിൽ സംശയമില്ല. ആക്രമണത്തിൽ‌ കൊല്ലപ്പെട്ട കുട്ടികളുടെ മൃത​ദേഹങ്ങൾ പെട്ടികളിലാക്കി കൊണ്ടുവരുന്ന വളരെ വെെകാരികമായ കാഴ്ചകൾ ലോകം കണ്ടതാണ്. ഇതിന് പിന്നാലെ സംഭവം ആസൂത്രിതമാണെന്ന് അറിയുന്നതോട് കൂടി ഇറൻ ഏത് തരത്തിലായിരിക്കും ഇതിനോട് പ്രതികരിക്കുക എന്ന കാര്യത്തിൽ വ്യക്തത വരേണടിയിരിക്കുന്നു.


ബോംബെറിഞ്ഞ ക്ലാസ് മുറികളുടെയും ദുഃഖിതരായ മാതാപിതാക്കളുടെയും ചിത്രങ്ങൾ യുദ്ധത്തിന് ഏറ്റവും ഉയർന്ന വില നൽകുന്നത് ആരാണെന്ന് വ്യക്തമായി കാണിച്ചുതന്നു- ടർക്ക് പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home