Deshabhimani

മെറ്റക്കെതിരെ ജീവനക്കാർ; അവധിയിലുള്ളവരെ പിരിച്ചുവിട്ടതിനെതിരെ കേസ്

Meta.jpg
വെബ് ഡെസ്ക്

Published on Jul 15, 2026, 01:37 PM | 1 min read

കാലിഫോർണിയ : കോർപ്പറേറ്റ് കൊള്ളലാഭത്തിനായി തൊഴിലാളികളെ കൂട്ടത്തോടെ തെരുവിലിറക്കിയ മെറ്റയ്ക്കെതിരെ തൊഴിലാളികൾ. സംരക്ഷിത മെഡിക്കൽ അവധിയിലോ പ്രസവാവധിയിലോ ഉള്ള ജീവനക്കാർക്കെതിരെ പിരിച്ചുവിടൽ നടപടികൾ സ്വീകരിച്ചുവെന്ന് ആരോപിച്ച് 26 ജീവനക്കാർ യുഎസിൽ മെറ്റക്കെതിരെ കേസ് ഫയൽ ചെയ്തു. നിയമാനുസൃതമായി ലഭിച്ച അവധി ദിവസങ്ങളിൽ സ്വാഭാവികമായി ഉണ്ടാകുന്ന കുറഞ്ഞ പ്രൊഡക്ടിവിറ്റിയെ എഐ സിസ്റ്റം ഉപയോ​ഗിച്ച് തെറ്റായി വിലയിരുത്തിയതായി കണക്കാക്കിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം.


കാലിഫോർണിയയിലെ ഓക്ലൻഡിലുള്ള ഫെഡറൽ കോടതിയിൽ തിങ്കളാഴ്ച വൈകിട്ടാണ് ഹർജി സമർപ്പിക്കപ്പെട്ടത്. ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തോളം വരുന്ന ഏതാണ്ട് എണ്ണായിരത്തോളം പേരെ പിരിച്ചുവിടാൻ കഴിഞ്ഞ മേയ് മാസത്തിൽ മെറ്റ എടുത്ത തൊഴിലാളി വിരുദ്ധ തീരുമാനത്തെയാണ് പുതിയ കേസ് ചോദ്യം ചെയ്യുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് മെറ്റയുടെ വിശദീകരണം. മെറ്റ തങ്ങളുടെ ഓർഗനൈസേഷണൽ തീരുമാനങ്ങളും പിരിച്ചുവിടലുകളും പൂർണമായും കമ്പനി തീരുമാനിച്ചതാണെന്നും അതിൽ എഐയ്ക്ക് യാതൊരു പങ്കുമില്ലെന്നുമുള്ള പതിവ് ന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.


കീസ്ട്രോക്ക്, ആക്റ്റിവിറ്റി മോണിറ്ററിങ് വിവരങ്ങൾ, എഐ ടോക്കൺ ഉപയോഗത്തിന്റെ ഡാഷ്‌ബോർഡുകൾ, അൽഗോരിതം അധിഷ്ഠിതമായ പ്രകടന റാങ്കിംഗുകൾ എന്നിവ വിലയിരുത്തുന്ന ആഭ്യന്തര എഐ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മെറ്റ പിരിച്ചുവിടേണ്ടവരുടെ പട്ടിക തയ്യാറാക്കിയതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സ്കോറുകളും റേറ്റിംഗുകളും നിയമപരമായ അവധിയിൽ കഴിയുന്നവർക്കോ അല്ലെങ്കിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ജീവനക്കാർക്കോ ഒരു തരത്തിലും നേടിയെടുക്കാൻ കഴിയാത്ത രീതിയിലാണ് കോർപ്പറേറ്റ് താല്പര്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിയമപരമായ ആനുകൂല്യങ്ങളോടെയുള്ള അവധികളെ പരിഗണിക്കാതെയാണ് മെറ്റാ ഈ മൂല്യനിർണ്ണയങ്ങൾ നടത്തിയതെന്നും നിയമം അനുശാസിക്കുന്ന രീതിയിൽ ജീവനക്കാരെ വ്യക്തിഗതമായി വിലയിരുത്താൻ മാനേജ്‌മെന്റ് തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു. ഇതോടെ മെഡിക്കൽ, മെറ്റേണിറ്റി അവധിയിലുണ്ടായിരുന്ന ജീവനക്കാർ വരെ പിരിച്ചുവിടൽ പട്ടികയിൽ ഉൾപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home