ad
Deshabhimani

print edition ഇന്തോനേഷ്യയിൽ 
ഭൂകമ്പം: 47 മരണം

indonesia earthquake
വെബ് ഡെസ്ക്

Published on Aug 16, 2026, 01:30 AM | 1 min read

ജക്കാർത്ത: ഇന്തോനേഷ്യയിലെ ഫ്ലോറെസ് ദ്വീപിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ വ്യാപകനാശം. 47 പേർ മരിച്ചതായാണ്‌ പ്രാഥമിക റിപ്പോർട്ട്‌. ശനി പുലർച്ചെ അഞ്ചോടെയാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഉറങ്ങിക്കിടന്നവരാണ്‌ അപകടത്തിൽപ്പെട്ടത്‌. മരണസംഖ്യ ഉയരാൻ സാധ്യത.


ഭൂകമ്പത്തിന് പിന്നാലെ കടൽ ഉൾവലിഞ്ഞത് തീരദേശത്ത് പരിഭ്രാന്തി പരത്തി. സുനാമി മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് രണ്ടായിരത്തിലധികം പേരെ ഒഴിപ്പിച്ചു. സിഖ്, മംഗരായ് പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.


ആദ്യ ഭൂചലനത്തിന് പിന്നാലെ 6.1 തീവ്രത വരെ രേഖപ്പെടുത്തിയ നിരവധി തുടർചലനം പ്രദേശത്തുണ്ടായി. മാവോമേരെ തുറമുഖത്ത് യാത്രക്കാരുടെ മുകളിലേക്ക്‌ ടെർമിനൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ തകർന്നുവീണു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home