ad
Deshabhimani

ഷാര്‍ജയില്‍ മലയാളി യുവതിയും അഞ്ചുവയസ്സുകാരിയായ മകളും മരിച്ച നിലയില്‍

arsha sharjah ded
വെബ് ഡെസ്ക്

Published on May 23, 2026, 08:30 PM | 1 min read

ഷാര്‍ജ: മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം 'ആര്‍ഷ അഷിത'യില്‍ ആര്‍ഷ (35), ഏകമകള്‍ റൂഹി (5) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് വിവരം.


ഏതാനും വര്‍ഷങ്ങളായി ഭര്‍ത്താവ് നിഹാലിനൊപ്പം ഷാര്‍ജ അല്‍ നഹ്ദയില്‍ സഹാറ മാളിന് സമീപത്തെ ഫ്‌ളാറ്റിലാണ് ആര്‍ഷ താമസിച്ചിരുന്നത്. സ്വന്തമായി ഓണ്‍ലൈന്‍ ബിസിനസ് നടത്തിവരികയായിരുന്നു ഇവർ. നിഹാലിന്റെ പിതാവും സഹോദരനും കുടുംബവുമെല്ലാം യുഎഇയില്‍ത്തന്നെയുണ്ട്. ആര്‍ഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്‌ളാറ്റിലാണ് താമസിക്കുന്നത്.


മരണത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ ഷാര്‍ജ പൊലീസ് ആത്മഹത്യക്ക് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home