Deshabhimani

റഷ്യയില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി

earthquake
വെബ് ഡെസ്ക്

Published on Oct 16, 2026, 10:24 AM | 1 min read

മോസ്കോ : റഷ്യയിലെ കാംചത്ക പെനിൻസുല മേഖലയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.


ഏകദേശം 140 കിലേമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. റഷ്യയുടെ ഫാർ ഈസ്റ്റിലെ വില്യുചിൻസ്കിന് ഏകദേശം 123 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.


അതേസമയം, ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home