സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഇന്ന് വിലയിൽ മാറ്റമില്ല

തിരുവനന്തപുരം : സ്വർണം വാങ്ങാനിരുന്നവർക്ക് ആശ്വാസമേകി ഇന്ന് സംസ്ഥാനത്ത് വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 13,515 രൂപയും, ഒരു പവന് 1,08,120 രൂപയുമാണ് ഇന്നത്തെ വില. ഇന്നും ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണം വില്പന തുടരുന്നത്. നാല് ദിവസമായി സ്വർണത്തിന് വില കുറഞ്ഞിരുന്നു. കഴിഞ്ഞ 5 ദിവസത്തിനിടെ സ്വർണവില പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയും കുറഞ്ഞിട്ടുണ്ട്.
ഒക്ടോബർ 10നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 13,880 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില കുറഞ്ഞെങ്കിലും പണിക്കൂലിയും ജിഎസ്ടിയുമടക്കം വലിയ വില കൊടുക്കേണ്ടിവരും. 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ 5,406 രൂപയാവും. ഒരു പവൻ സ്വർണത്തിന് ജിഎസ്ടി 3,406 രൂപയും വരും. ചുരുക്കത്തിൽ ഒരു പവൻ സ്വർണം വാങ്ങാൻ 1,16,932 രൂപയാകും.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ സ്വർണത്തിന്റെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകൾ, പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയ്ക്കു പുറമെ ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളെല്ലാം സ്വർണവിലയെ ബാധിക്കാറുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ അന്താരാഷ്ട്ര വിപണിയിലെ ഇത്തരത്തിലുള്ള ചെറിയ ചലനങ്ങൾ പോലും രാജ്യത്ത് സ്വർണവിലയെ ബാധിക്കാറുണ്ട്. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.
പത്ത് ദിവസത്തെ സ്വർണവില (ഗ്രാം)
ഒക്ടോബർ - 16 - ₹13,515 (മാറ്റമില്ല)
ഒക്ടോബർ - 15 - ₹13,515
ഒക്ടോബർ - 14 - ₹13,590
ഒക്ടോബർ - 13 - ₹13,685
ഒക്ടോബർ - 12 - ₹13,840 (രാവിലെ) ₹13,720 (ഉച്ചക്ക് ശേഷം)
ഒക്ടോബർ - 11 - ₹13,880
ഒക്ടോബർ - 10 - ₹13,880
ഒക്ടോബർ - 9 - ₹13,815
ഒക്ടോബർ - 8 - ₹13,710
ഒക്ടോബർ - 7 - ₹13,710









0 comments