Deshabhimani

വിപ്രോയിൽ പുതുമുഖങ്ങൾക്ക് അവസരം; ഈ വർഷം 7,500 ക്യാമ്പസ് നിയമനങ്ങൾ

Wipro
വെബ് ഡെസ്ക്

Published on Oct 16, 2026, 11:48 AM | 1 min read

ബെംഗളൂരു : ഐടി മേഖലയിലെ ജോലി അന്വേഷിക്കുന്ന നവാ​ഗതർക്ക് അവരസരമൊരുക്കി വിപ്രോ. ഓരോ സാമ്പത്തിക വർഷവും ഏകദേശം 7,500 ക്യാമ്പസ് നിയമനങ്ങൾ നടത്തുകയെന്ന ലക്ഷ്യത്തിലേക്കാണ് കമ്പനി നീങ്ങുന്നതെന്ന് വിപ്രോ ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസർ സൗരഭ് ഗോവിൽ വ്യക്തമാക്കി.


ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഏകദേശം 1,000 പേർക്ക് വിപ്രോ ജോലി നൽകിയിട്ടുണ്ട്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ നിയമനങ്ങൾ ഗണ്യമായി വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൂന്നാം പാദത്തേക്കാൾ നാലാം പാദത്തിൽ കൂടുതൽ നിയമനങ്ങൾ ഉണ്ടായേക്കുമെന്ന സൂചനയും കമ്പനി നൽകുന്നുണ്ട്.


പുതിയ നിയമനങ്ങൾ വർധിപ്പിച്ച് അടുത്ത ആറുമാസത്തിനുള്ളിൽ ബിസിനസിൽ വൻ വളർച്ചയാണ് പ്രതീക്ഷിക്കുന്നതായും വിപ്രോ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ചെലവ് ചുരുക്കൽ നടപടികൾ തുടങ്ങിയ മേഖലകളിൽ ഉപഭോക്താക്കളുടെ താല്പര്യം വർധിക്കുകയാണെന്നും, അതിനാൽ വിപ്രോയുടെ സേവനങ്ങളുടെ ആവശ്യകത ശക്തമായി തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി.


ബിസിനസ് മേഖലയിലെ മെച്ചപ്പെട്ട സാഹചര്യങ്ങളും വരാനിരിക്കുന്ന പുതിയ പ്രോജക്റ്റുകളുമായി മുന്നേറുകയാണ് വിപ്രോയുടെ ലക്ഷ്യം. ഇതിനൊപ്പം, പുതിയ ഉദ്യോഗാർഥികൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് വിപ്രോയുടെ തീരുമാനം. ഐടി മേഖലയിൽ തൊഴിൽ തേടുന്ന നവാ​ഗതരായ ഉദ്യോ​ഗാർഥികൾക്ക് വലിയ അവസരമാണ് വിപ്രോ ഒരുക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home