Deshabhimani

ഇടുക്കിയില്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു; 19 കാരന്‍ അറസ്റ്റിൽ

idukki
വെബ് ഡെസ്ക്

Published on Oct 16, 2026, 11:50 AM | 1 min read

ഇടുക്കി : ഇടുക്കി, പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ക്രൂരകൊലപാതകം. പതിനെട്ടുകാരിയായ തമിഴ്നാട് സ്വദേശിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ 19 കാരൻ അറസ്റ്റിൽ.


രാജാക്കാട്, ഖജനപ്പാറ സ്വദേശി നിഷാന്തിനെ പൊലീസ് പിടികൂടി. വിവാഹം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ബുധനാഴ്ചയാണ് പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മൃതദേഹമായിരുന്നുവെന്ന് മാത്രമാണ് കേസിന്റെ തുടക്കത്തിൽ ലഭിച്ചിരുന്ന വിവരം. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.


ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇതിന് മുൻപും യുവതിയെ പ്രതി ഉപദ്രവിച്ചിരുന്നുവെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ചയാണ് യുവതി പ്രതിയെ കാണാനായി ഇടുക്കിയിലേക്ക് വന്നത്. വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഓട്ടോറിക്ഷയിൽ കയറ്റി യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പിക്കാൻ കല്ലുകൊണ്ട് മുഖത്തടിക്കുകയും ചെയ്തു. ശേഷം ഓട്ടോറിക്ഷയിലുണ്ടായിരുന്ന പെട്രോൾ ഉപയോ​ഗിച്ച് കത്തിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home