കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; പരാജയത്തിന് പിന്നാലെ തമ്മിലടിച്ച് കെഎസ്യുവും എംഎസ്എഫും

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വമ്പിച്ച വിജയത്തിന് പിന്നാലെ തമ്മിലടിച്ച് കെഎസ്യുവും എംഎസ്എഫും. ദേവഗിരി കോളേജിൽ കെഎസ്യു എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
കോളേജിൽ ഇവർ ഒന്നിച്ചായിരുന്നില്ല തെരഞ്ഞെടുപ്പിനെ നേരിട്ടത്. പേരാമ്പ്ര സികെജിഎം ഗവ കോളേജിൽ എസ്എഫ്ഐയുടെ ആഹ്ലാപ്രകടനത്തിനു നേരെ യുഡിഎസ്എഫ് പ്രവർത്തകരുടെ ആക്രമണമുണ്ടായി. ഇതിനെ തുടർന്ന് യുഡിഎസ്എഫ് പ്രവർത്തികളും പൊലീസും സംഘർഷത്തിലെത്തി.
ദേവഗിരിയിൽ കെഎസ്യു ഒൻപത് സീറ്റുകളിൽ വിജയിക്കുകയും എംഎസ്എഫ് ദയനീയമായി പരാജയപ്പെടുകയും ചെയ്തിരുന്നു. ആഹ്ലാദപ്രകടനത്തിനിടയിൽ എംഎസ്എഫ് വർഗീയ സംഘടനയാണെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നോടെ പ്രകോപിതരായ എംഎസ്എഫ് പ്രവർത്തകരും കെഎസ്യു പ്രവർത്തകരും തമ്മിൽ സംഘർഷം നടക്കുകയായിരുന്നു.
പൊലീസെത്തി ലാത്തി വീശിയാണ് സംഘർഷം അവസാനിപ്പിച്ചത്. കാലിക്കറ്റിലാകെ എസ്എഫ്ഐ തരംഗമായതോടെ പരാജയത്തിന്റെ നാണക്കേട് മറയ്ക്കാൻ പലയിടത്തും കെഎസ്യു എംഎസ്എഫ് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണ്.









0 comments