Deshabhimani

ജന്തർ മന്തറിലേക്ക് ഓടിയെത്താം; ജനശ്രദ്ധ നേടി 'റീക്ലെയിം ജന്തർ മന്തറും' 'ജന്തർ മന്തർ ചലോയും'

Game.jpeg
വെബ് ഡെസ്ക്

Published on Oct 16, 2026, 10:40 AM | 1 min read

ന്യൂഡൽഹി: ശ്രദ്ധനേടി ജന്തർ മന്തർ പ്രക്ഷോഭപശ്ചാത്തലത്തിലൊരുക്കിയ ഓൺലൈൻ ഗെയിമുകൾ. ഡിവൈഎഫ്ഐ പുറത്തിറക്കിയ 'റീക്ലെയിം ജന്തർ മന്തറും' സൂരജ് കുഷ്വാഹ് എന്ന സോഫ്റ്റ്‌വെയർ എൻജിനിയർ പുറത്തിറക്കിയ 'ജന്തർ മന്തർ ചലോയും' ഇപ്പൊ ശ്രദ്ധനേടുകയാണ്. 'റീക്ലെയിം ജന്തർ മന്തറിൽ' ജന്തർ മന്തറിലേക്കുള്ള ഓട്ടത്തിലൂടെയാണ് പോയിന്റുകൾ നേടാനാകുക.


ഇതിനിടയിൽ ഡൽഹി പൊലീസിനെയും പൊലീസിന്റെ ബാരിക്കേഡുകളും ചാടിക്കടക്കണം. ബാരിക്കേഡിലോ പൊലീസിന്റെ ദേഹത്തോ ഇടിച്ച് നിന്നാൽ ഗെയിം ഔട്ട് ആക്കും. ഡിവൈഎഫ്‌ഐയുടെ പതാകയേന്തിയാണ് സമരക്കാരൻ ഓടുന്നത്. ഓടുന്ന വഴിയിൽ കാണുന്ന ചുവന്ന പതാകകൾ നേടിയാൽ കൂടുതൽ പോയിന്റുകൾ ലഭിക്കും.


'ജന്തർ മന്തർ ചലോയിൽ' ഗെയിം കളിക്കുന്നവർക്ക് സമരക്കാരോ ഡൽഹി പൊലീസോ ആകാം. സമരക്കാരനായാണ് കളിക്കുന്നതെങ്കിൽ ജന്തർ മന്തറിലേക്കുക എത്തുക എന്നതാണ് നിങ്ങളുടെ ജോലി.


അതേസമയം, ഡൽഹി പൊലീസ് ആയാണ് നിങ്ങൾ ഗെയിം കളിക്കുന്നതെങ്കിൽ ജന്തർ മന്തറിലേക്ക് പോകുന്ന പ്രതിഷേധക്കാരെ തടയുകയും അവരെ പിടികൂടി പൊലീസ് വാനിലേക്ക് വിടുന്നതുമാണ് നിങ്ങളുടെ ദൗത്യം.


പ്രതിഷേധത്തെ പലതരത്തിലും അടിച്ചമർത്താനുള്ള കേന്ദ്രശ്രമങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഓൺലൈൻ ഗെയിമുകൾ പുറത്തിറങ്ങിയിരിക്കുന്നത്.


റീക്ലെയിം ജന്തർ മന്തർ:

https://reclaimjantarmantardyfi.netlify.app/?utm_source=ig&utm_medium=social&utm_content=link_in_bio&fbclid=PAdGRleAU9_VNleHRuA2FlbQIxMQBwZG9mAmZkaWQWUQXyo3FAxSV_9NvyKfpLcRryXWSX93NydGMGYXBwX2lkDzEyNDAyNDU3NDI4NzQxNAABp9G2WnIcEljp6PigENlFKTTp2HGpjDQDHMUnksoRGk6l0axRgooZ6LV3k_9g_aem_lcvzXldWvsA1PCM8ncoRtQ


ജന്തർ മന്തർ ചലോ:

https://mantarjantar.com/



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home