Deshabhimani

ഹരിയാനയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ; ഭാര്യയെ കൊന്ന് ഭർത്താവ് ജിവനൊടുക്കിയതെന്ന് സൂചന

Crime Scene
വെബ് ഡെസ്ക്

Published on Oct 16, 2026, 11:03 AM | 1 min read

ഗുരുഗ്രാം: ഹരിയാനയിൽ മലയാളി ദമ്പതികൾ മരിച്ച നിലിയിൽ. ഗുരുഗ്രാമിലെ സെക്ടർ 68-ലെ വാടക വീട്ടിൽ വ്യാഴാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനി ജീവനക്കാരനും കോഴിക്കോട് സ്വദേശിയുമായ മുഹമ്മദ് അസ്ലം (30), ഭാര്യ ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഫർഹാനയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മുഹമ്മദ് അസ്ലം ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.


ബാദ്ഷാപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ M3M മറീന സൊസൈറ്റിയിലെ വാടക ഫ്ലാറ്റിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. അസ്ലം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പ്രാഥമിക നിഗമനത്തിൽ വ്യക്തമാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.


ജീവനൊടുക്കുന്നതിന് മുൻപ് അസ്ലം തന്റെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരാൾക്ക് ഇമെയിൽ അയച്ചിരുന്നു. തന്റെ അച്ഛന്റെയും വീട്ടുഉടമസ്ഥന്റെയും ഫോൺ നമ്പറുകൾ ഉൾപ്പെടുത്തിയ ഇമെയിലിൽ, മരണ വിവരം ഇവരെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.


"മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. ഇമെയിൽ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ദാരുണമായ ഈ സംഭവത്തിന് പിന്നിലെ കാരണവും കൃത്യം നടന്ന രീതിയും കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്," ബാദ്ഷാപ്പൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇൻസ്‌പെക്ടർ മനോജ് കുമാർ അറിയിച്ചു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home