എഐകെഎസ് ദേശീയ സമ്മേളന പ്രഖ്യാപനവും ലോഗോ പ്രകാശനവും ഇന്ന് ഡൽഹിയിൽ

ഡൽഹി: ഓൾ ഇന്ത്യ കിസാൻ സഭയുടെ ദേശീയ സമ്മേളന പ്രഖ്യാപനവും സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും ഇന്ന് ഡൽഹിയിൽ നടക്കും. ഡൽഹി റൈസീന റോഡിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ വൈകുന്നേരം 3 മണിയ്ക്കാണ് വാർത്താസമ്മേളനം.
തെലങ്കാനയിലെ നൽഗൊണ്ടയിൽ നടക്കാനിരിക്കുന്ന 36-ാമത് ദേശീയ സമ്മേളനത്തിന്റെ വിവരങ്ങൾക്ക് പുറമെ, രാജ്യത്തെ നിലവിലെ കാർഷിക പ്രതിസന്ധികളെക്കുറിച്ചും കർഷകർ നേരിടുന്ന പ്രധാന വിഷയങ്ങളെക്കുറിച്ചും വരാനിരിക്കുന്ന പോരാട്ടങ്ങളെക്കുറിച്ചും എഐകെഎസ് ദേശീയ നേതൃത്വം മാധ്യമങ്ങളെ വിശദീകരിക്കും.









0 comments