ad
Deshabhimani

നാല് ലക്ഷത്തിലധികം ചോക്ലേറ്റ് ബാറുകൾ; 12 ടൺ കിറ്റ്കാറ്റ് മോഷണം പോയി

chocolate

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 29, 2026, 04:06 PM | 1 min read

റോം: കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ മോഷണം പോയതായി പരാതി. നെസ്ലയുടെ 12 ടണ്ണോളം വരുന്ന നാല് ലക്ഷത്തിലധികം ചോക്ലേറ്റ് ബാറുകളാണ് മോഷണം പോയത്. ഇറ്റലിയിലെ ഉത്പാദന കേന്ദ്രത്തിൽ നിന്ന് പോളണ്ടിലേക്ക് പോയ ട്രക്ക് അടക്കമാണ് കാണാതെയായത്. ഉത്പാദന കേന്ദ്രത്തിൽ നിന്ന് ചരക്കുമായി പോയ വാഹനവും ഉത്പന്നങ്ങളും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. യൂറോപ്പിലെ വിവിധ കമ്പനികളിലേക്ക് വിൽക്കാൻ അയച്ച 4,13,793 ചോക്ലേറ്റ് ബാറുകളാണ് മോഷണം പോയത്.


കിറ്റ്കാറ്റ് ഉപയോഗിച്ച് ഒരു ഇടവേള എടുക്കുന്നതിന് ഞങ്ങൾ ഉപഭോക്തക്കളെ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, പക്ഷേ കള്ളന്മാർ ആ സന്ദേശം അക്ഷരാർത്ഥത്തിൽ എടുത്തുവെന്ന് നെസ്ലയുടെ പ്രതിനിധി പറയുന്നു. ഈസ്റ്ററിനോട് അനുബന്ധിച്ച് കിറ്റ്കാറ്റിൻ്റെ ഡിമാൻഡ് കൂടിയ സമയത്താണ് ലോറിയടക്കം മോഷണം പോയത്. യൂറോപ്പിൽ ചരക്ക് മോഷണം വർധിച്ചുവരുന്നത് കമ്പനികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് ആണ് വഴിവെച്ചിരിക്കുന്നത്.


അതേസമയം, യൂറോപ്പിലെ അനൗദ്യോഗിക വിപണികളിലൂടെ ഈ ചോക്ലേറ്റ് ബാറുകൾ വിൽക്കപ്പെടാൻ സാധ്യതയുണ്ടെന്നും കമ്പനി മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ പാക്കേജിംഗിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാച്ച് കോഡുകൾ (Unique batch codes) ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ തിരിച്ചറിയാൻ സാധിക്കും, ഈ കോഡുകൾ സ്കാൻ ചെയ്താൽ മോഷണം പോയ ബാച്ചിൽപ്പെട്ടതാണോ എന്ന് റീട്ടെയിലർമാർക്കും മൊത്തക്കച്ചവടക്കാർക്കും പരിശോധിക്കാമെന്ന് കമ്പനി അറിയിച്ചു. മോഷണം പോയ ഉൽപ്പന്നമാണെന്ന് കണ്ടെത്തിയാൽ, ആ വിവരം കമ്പനിക്ക് കൈമാറണമെന്നും അറിയിപ്പ് നൽകി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home