സോഷ്യൽ മീഡിയ താരം ഖാബി ലെയിമിനെ നാടുകടത്തി അമേരിക്ക

photo credit: X
വാഷിങ്ടൺ: സോഷ്യൽ മീഡിയ താരം ഖാബി ലെയിമിനെ നാടുകടത്തി അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കുടിയേറ്റ നടപടികളുടെ ഭാഗമായാണ് നാടുകടത്തൽ. ടിക് ടോക്കിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള വ്യക്തികളിലൊരാളാണ് ഖാബി ലെയിം.
ഇറ്റാലിയൻ- സെനഗൽ സ്വദേശിയായ ഖാബി ലെയിമിനെ വെള്ളിയാഴ്ച ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തതായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു. ടിക് ടോക്കിൽ സംസാരിക്കാതെ കോമിക് വീഡിയോകൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഖാബി ലെയിം ശ്രദ്ധനേടുന്നത്.
ഖാബാനി ലെയിം എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. സമൂഹമാധ്യമങ്ങളിൽ ഖാബി ലെയിം എന്ന് അറിയപ്പെടുന്നു. സെനഗൻ വംശജനായ ഖാബി ഇറ്റലിയിലായിരുന്നു താമസം.
2020 മാർച്ചിലാണ് ഖാബി ടിക്ടോക്കിൽ ആദ്യത്തെ വീഡിയോ പങ്കുവയ്ക്കുന്നത്. ലളിതമായ കാര്യങ്ങള്‍ സങ്കീർണമാക്കി ചെയ്യുന്ന വീഡിയോകൾക്ക് പ്രതികരിച്ചുള്ള വീഡിയോകളിലൂടെയാണ് ശ്രദ്ധേയനായത്. വീഡിയോയുടെ അവസാനം രണ്ടു കൈകൾ കൊണ്ട് ‘ഇത്ര ഉള്ളൂ’ എന്ന അർഥത്തിലുള്ള ഖാബിയുടെ ആംഗ്യം ട്രെൻഡായി മാറുകയും ചെയ്തു. നിലവിൽ 16 കോടിയിലധികം ഫോളോവേഴ്‌സുണ്ട് അദ്ദേഹത്തിന്. ആരാധകർ വർധിച്ചതോടെ ഖാബി ഒരു ഹോളിവുഡ് സിനിമയിൽ അതിഥി വേഷത്തിൽ എത്തി. അമേരിക്കയിലുടനീളമുള്ള തന്റെ യാത്രകൾ ചിത്രീകരിക്കുന്ന " ഖാബി ഈസ് കമിംഗ് ടു അമേരിക്ക" എന്ന ടിവി ഷോയിൽ അഭിനയിച്ചു.
നാടുകടത്തലുമായി ബന്ധപ്പെട്ട സംഭവത്തിൽ ഖാബി ഇതുവരെ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച സാവോ പോളോയിൽ നിന്ന് ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി അദ്ദേഹം പോസ്റ്റ് ചെയ്‌തിരുന്നു.










0 comments