ad
Deshabhimani

മുൻ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന് കാൻസർ സ്ഥിരീകരിച്ചു‌

jo biden.
വെബ് ഡെസ്ക്

Published on May 19, 2025, 07:31 PM | 1 min read

വാഷിം​ഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ സ്ഥിരീകരിച്ചു. ജോ ബൈഡന്റെ ഓഫീസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ നിന്നാണ് രോഗവിവരം പുറം ലോകമറിയുന്നത്.


വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിൽപ്പെട്ട പ്രോസ്റ്റെറ്റ് കാൻസറാണ് സ്ഥിരീകരിച്ചത്.. രോഗത്തിന്റെ സ്ഥിതി വ്യക്തമാക്കുന്ന ഗ്ലീസൺ സ്‌കോറിൽ 10-ൽ ഒൻപതാണ് അദ്ദേഹത്തിന്റേത്.


കാൻസർ വളരെ വഷളായ നിലയിലായി എന്നാണിത് വ്യക്തമാക്കുന്നത്.കാൻസർ എല്ലുകളിലേക്ക് പടർന്നതായി റിപ്പോർട്ടുണ്ട്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡൻ ഡോക്ടറുടെ സേവനം തേടിയത്. തുടർന്ന് വെള്ളിയാഴ്ചയാണ് പ്രോസ്റ്റെറ്റ് കാൻസർ രോഗം സ്ഥിരീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home