print edition ചൊവ്വയുടെ ചന്ദ്രനെ തേടി ജപ്പാൻ യാത്ര തുടങ്ങി

ടോക്യോ: ചൊവ്വയുടെ ഉപഗ്രഹത്തിൽ നിന്ന് പാറയും പൊടിപടലങ്ങളും ശേഖരിക്കാൻ ജപ്പാൻ പേടകം യാത്ര തിരിച്ചു. അഞ്ചു വർഷത്തെ ദൗത്യം പൂർത്തിയാക്കി 2031ൽ പേടകം ഭൂമിയിൽ തിരിച്ചെത്തും. ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽ നിന്ന് സാന്പിൾ ശേഖരിക്കാനുള്ള ആദ്യ ദൗത്യമാണിത്. താനേഗഷിമ സ്‌പേയ്‌സ് സ്‌റ്റേഷനിൽ നിന്ന് എച്ച്3 റോക്കറ്റാണ് മാർട്ടിയൻ മൂൺസ്(എംഎംഎക്‌സ്) എക്സ്പ്ലൊറേഷൻ എന്ന പേടകത്തെ ഭ്രമണ പഥത്തിലെത്തിച്ചത്.
4480 കിലോ വരുന്ന പേടകത്തിൽ 13 പരീക്ഷണ ഉപകരണങ്ങളുണ്ട്. അടുത്തവർഷം ചൊവ്വയുടെ ആകർഷണവലയത്തിലെത്തുന്ന പേടകം ഫോബോസിനെ നീരീക്ഷിക്കും. 2028 ആദ്യം ഫോബോസിന് പിന്നാലെ നീങ്ങും. തുടർന്ന് ഐഡഫിക്‌സ് എന്ന റോവറിനെ ഉപഗ്രഹത്തിന്റെ പ്രതലത്തിൽ ഇറക്കും. അതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിന്നൊലെ പേടകവും സോഫ്‌റ്റ് ലാന്റ് ചെയ്യും. പാറകളും മറ്റും ശേഖരിച്ച ശേഷം 2030ൽ മടക്കയാത്ര തുടങ്ങും.









0 comments