ad
Deshabhimani

ക്രൂ 11 സംഘം പുറപ്പെട്ടു; ബഹിരാകാശ നിലയത്തിലെ ആദ്യത്തെ മെഡിക്കൽ ഇവാക്വേഷൻ

crew 11
വെബ് ഡെസ്ക്

Published on Jan 15, 2026, 10:02 AM | 1 min read

കലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ക്രൂ-11ദൗത്യസംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു.നിലയത്തിന്റെ ചരിത്രത്തിലെ ആദ്യ മെഡിക്കൽ ഇവാക്വേഷനാണിത്.ആരോഗ്യപ്രശ്‌നം നേരിടുന്ന ഒരാളടക്കം നാല്‌ സഞ്ചാരികളെയാണ്‌ അടിയന്തരമായി തിരിച്ചെത്തിക്കുന്നത്.ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് സംഘം മടങ്ങുന്നത്.


പുലര്‍ച്ചെ3.30ഓടെ ഡ്രാഗണ്‍ പേടകം നിലയത്തില്‍ നിന്ന് അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കി.ക്രൂ അംഗത്തിന്റെഇപ്പോഴത്തെആരോഗ്യനില തൃപ്തികരമാണെന്ന് നാസ സ്ഥിരീകരിച്ചിട്ടുണ്ട്.


മെഡിക്കൽ സ്വകാര്യതാ പ്രോട്ടോക്കോളുകൾ കാരണംരോഗത്തിന്റെ വിശദാംശങ്ങൾവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.നാസയിലെ ബഹിരാകാശയാത്രികരായ സെന കാർഡ്മാനും മൈക്ക് ഫിങ്കെയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി(ജാക്‌സ)യുടെ ബഹിരാകാശയാത്രിക കിമിയ യുയിയും റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ ഒലെഗ് പ്ലാറ്റോനോവും ഉൾപ്പെടെയുള്ള സംഘമാണ് മടങ്ങി എത്തുന്നത്.


Related News

വ്യാഴാഴ്ച2.11ഓടെ കാലിഫോർണിയ തീരത്ത് പസഫിക് സമുദ്രത്തിൽ പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.റിക്കവറി സോണിലെ കാലാവസ്ഥയും സമുദ്ര സാഹചര്യങ്ങളും ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.


ബഹിരാകാശ നിലയത്തിൽ ആറു മാസത്തെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഫെബ്രുവരി അവസാനത്തോടെ തിരിച്ചെത്തുന്നതായിരുന്നു ദൗത്യം.നാസ+,ആമസോൺ പ്രൈം,ഏജൻസിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ എന്നിവയിലുടെസംഘത്തിന്റെ മടക്കയാത്ര തത്സമയം കാണാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home