print edition ഐഎസ്‌ആർഒയുടെ റോക്കറ്റ് ഭാഗങ്ങൾ ശ്രീലങ്കൻ തീരത്ത്

തിരുവനന്തപുരം: ഐഎസ്‌ആർഒ വിക്ഷേപിച്ച എൽവിഎം 3–എം 6 റോക്കറ്റിന്റെ ഭാഗങ്ങൾ ശ്രീലങ്കൻ തീരത്ത് അടിഞ്ഞു. കഴിഞ്ഞ 24ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് ബ്ലൂബേർഡ് 6 പേടകവുമായി കുതിച്ച റോക്കറ്റിന്റെ ഭാഗങ്ങളാണ് ട്രിങ്കോമാലിക്ക് സമീപം തീരത്തടിഞ്ഞത്. ശക്തമായ തിരയിൽ തീരത്തേക്ക് എത്തിയ ഇവ ആദ്യം ആശങ്ക പരത്തി. മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെതുടർന്ന് സേനാവിഭാഗങ്ങൾ സ്ഥലത്തെത്തി.
പേടകവുമായി ഭ്രമണപഥത്തിലേക്ക് പോകുന്ന റോക്കറ്റിന്റെ ഭാഗങ്ങൾ ഓരോഘട്ടത്തിലും വേർപെട്ട് കടലിൽ നിശ്‌ചിത സ്ഥലങ്ങളിൽ പതിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അപകട സാധ്യത പരിഗണിച്ച് ഇൗസമയത്ത് കപ്പൽ ഗതാഗതവും വ്യോമഗതഗതവും നിയന്ത്രിക്കും. പേടകത്തിന് സംരക്ഷണം ഒരുക്കുന്ന റോക്കറ്റ് കവചമടക്കമുള്ള ഭാഗമാണ് ശ്രീലങ്കൻ തീരത്ത് അടിഞ്ഞത്.










0 comments