കൂട്ടക്കുരുതിക്ക് ശേഷം ഗാസയെ റിയൽ എസ്റ്റേറ്റ് ആക്കി വിൽക്കും; ബിസിനസ് പ്ലാൻ ട്രംപിന്റെ മേശപ്പുറത്തെന്ന് ഇസ്രയേൽ മന്ത്രി

Image: AFP
ടെൽ അവീവ്: പലസ്തീൻ ജനതയെ കൂട്ടക്കുരുതി നടത്തി ഗാസ മുനമ്പിനെ റിയൽ എസ്റ്റേറ്റ് ഭൂമിയാക്കാൻ ഇസ്രയേൽ പദ്ധതി. യുദ്ധത്തിന് ശേഷം മേഖല എങ്ങനെ വിഭജിക്കണം എന്നത് സംബന്ധിച്ച് അമേരിക്കയുമായി ചർച്ച നടക്കുകയാണെന്ന് തീവ്രവലതുപക്ഷക്കാരനായ ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച് വെളിപ്പെടുത്തി.
ഗാസ സംബന്ധിച്ച ബിസിനസ് പ്ലാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മേശപ്പുറത്താണെന്നും സ്‌മോട്രിച്ച് ടെൽ അവീവിൽ നടന്ന യോഗത്തിൽ പറഞ്ഞു. തകർക്കുന്ന ഘട്ടം ഞങ്ങൾ പൂർത്തിയാക്കി, ഇനി പുതിയത് നിർമിക്കുകയാണ്- സ്‌മോട്രിച്ച് പറഞ്ഞു.
അതേസമയം, ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ ആശുപത്രികൾ തകർന്ന് തരിപ്പണമാകാനുള്ള വലിയ സാധ്യതയിലാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. മാനസിക സമ്മർദ്ദത്തിലായ മനുഷ്യർക്ക് ഒരു തരത്തിലും അന്തസോടെ നിലനിൽക്കാൻ സാധിക്കാത്ത ചുരുങ്ങിയ ഇടത്തേക്കാണ് ആളുകൾ മാറിക്കൊണ്ടിരിക്കുന്നത്. ഇസ്രയേൽ വിമാനങ്ങളും ടാങ്കുകളും ഗാസയെ വട്ടമിട്ട് പറക്കുകയാണ്. ആളുകൾ ഭയചകിതരായി നിരനിരയായി പലായനം തുടരുന്നു. ഇന്റർനെറ്റ് ഫോൺ ബന്ധം എന്നിവ പൂർണായി വിഛേദിച്ചു. നഗരത്തിന്റെ ഉൾപ്രദേശത്ത് കേന്ദ്രസ്ഥാനത്തും വടക്ക് പ്രദേശത്തും വലിയ ആക്രമണം നടത്താനാണ് പദ്ധതി.










0 comments