ad
Deshabhimani

ഗാസയിൽ വീണ്ടും ആക്രമണം: സ്ത്രീകളും കുട്ടികളുമടക്കം19 പേർ കൊല്ലപ്പെട്ടു

gaza
വെബ് ഡെസ്ക്

Published on Feb 04, 2026, 04:29 PM | 1 min read

ഡെയർ അൽ-ബലാഹ്: ഗാസയിൽ ഒരു സൈനികന് വെടിയേറ്റതിൽ പ്രകോപിതരായി പ്രദേശവാസികളുടെ താമസസ്ഥലത്തേക്ക് ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേൽ സൈനികർക്കെതിരെ ആയുധധാരികൾ വെടിയുതിർത്തതിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് സൈന്യം അവകാശപ്പെട്ടു.


മരിച്ചവരിൽ ഏഴ് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട കുട്ടികളിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞും പത്ത് ദിവസം പ്രായമുള്ള ശിശുവും ഉൾപ്പെടുന്നു. ഒരു ആരോഗ്യ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.


2025ഒക്ടോബർ10ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷം ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 530-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസാ ആരോഗ്യ മന്ത്രാലയം അറിയിച്ചു.


വെടിനിർത്തൽ കരാറിനെ തുടർന്ന് യുദ്ധം അവസാനിച്ചെന്ന തോന്നൽ ഗാസയിലെ ജനങ്ങൾക്ക് ഇല്ലെന്ന് പ്രദേശവാസികൾ പ്രതികരിച്ചു. ഹമാസ് ഇവയെ കരാർ ലംഘനങ്ങളായി വിശേഷിപ്പിച്ചപ്പോൾ, ഹമാസ് നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് തങ്ങൾ നൽകുന്നതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. വെടിനിർത്തലിന് ശേഷം നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.


ബുധനാഴ്ച പുലർച്ചെ വടക്കൻ ഗാസയിലെ തുഫാഹ് പ്രദേശത്തെ ഒരു കെട്ടിടത്തിന് നേരെയാണ് ആക്രമണം നടത്തിയത്.ഇസ്രായേൽ വെടിവെയ്പ്പ് തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


ഇതിനിടെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഒരു കുടുംബത്തിന്റെ കൂടാരത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ12വയസുള്ള ഒരു കുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു.ഗാസാ നഗരത്തിലെ സൈതൂൺ പ്രദേശത്ത് ടാങ്ക് ഷെല്ലാക്രമണത്തിൽ ഭർത്താവും ഭാര്യയും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.


യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ 71,800-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസാ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഹമാസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭാഗമായ ഈ മന്ത്രാലയം സൂക്ഷിക്കുന്ന മരണ കണക്കുകൾ ഐക്യരാഷ്ട്ര സംഘടനയും സ്വതന്ത്ര വിദഗ്ധരും വിശ്വസനീയമെന്ന് വിലയിരുത്തുന്നു.


അന്താരാഷ്ട്ര സുരക്ഷാ സേനയുടെ വിന്യാസം, ഹമാസിന്റെ നിരായുധീകരണം, ഗാസയുടെ പുനർനിർമ്മാണം എന്നിവയുൾപ്പെടെ വെടിനിർത്തലിന്റെ പ്രധാന ഘടകങ്ങൾ സ്തംഭിച്ച സാഹചര്യമാണ്. കരാറിന്റെ ഈ ഭാഗങ്ങൾ എപ്പോൾ അവസാനിക്കുമെന്ന് യുഎസ് സമയപരിധിയും നൽകിയിട്ടില്ല എന്നാണ് ഇപ്പോൾ വിശദീകരിക്കപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home