ad
Deshabhimani

ഗാസ സിറ്റിയില്‍ ഇസ്രയേല്‍ 
കരയാക്രമണവും

ഗാസ ചെറുതുരുത്താകും

israel strikes in gaza
വെബ് ഡെസ്ക്

Published on Sep 17, 2025, 02:51 AM | 2 min read


ടെൽ അവീവ്

ഗാസ പിടിച്ചെടുക്കാനായി ഇസ്രയേൽ ഓപ്പറേഷൻ ‘ഗിദയോൻ ചാരിയറ്റ്സ് 2’ എന്ന പേരിൽ ആക്രമണം കടുപ്പിക്കുന്നു. ഗാസയുടെ ഭൂപടം മാറ്റിവരക്കുന്ന തരത്തിലായിരിക്കും നീക്കമെന്നാണ് വിവരങ്ങൾ. ഇത് വ്യക്തമാക്കുന്ന വിഡിയോ ഇസ്രയേൽ പ്രതിരോധ സേന പുറത്തുവിട്ടു. ദിവസങ്ങൾക്കുള്ളിൽ ഇസ്രയേൽ നിയന്ത്രിത പ്രദേശമായി ഗാസയെ മാറ്റാണ്‌ ലക്ഷ്യം. നിലവിലെ ഗാസയുടെ ഭൂപടം ചുരുക്കി തീരത്തെ ഒരു ചെറിയ തുരുത്താക്കി മാറ്റാനാണ്‌ പദ്ധതി. ​


ഗാസ സിറ്റിയില്‍ ഇസ്രയേല്‍ 
കരയാക്രമണവും

ബോംബുവര്‍ഷത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പട്ടിണിയോട് പടവെട്ടി ദുരിത ജീവിതം നയിക്കുന്നവര്‍ക്കുനേരെ കരയാക്രണം തുടങ്ങി ഇസ്രയേല്‍. ഗാസ സിറ്റിയെ ആള്‍പാര്‍പ്പില്ലാത്ത തരിശുഭൂമിയാക്കാനുള്ള കുടിലപദ്ധതി നടപ്പാക്കാനാണ് ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കിയത്. ചൊവ്വ പകല്‍ മാത്രം ഗാസ സിറ്റിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 68പേരെ ഇസ്രയേല്‍ കൊന്നു. കനത്ത ഷെല്ലാക്രമണത്തിലും മിസൈല്‍ വര്‍ഷത്തിലും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു ജീവന്‍ അവശേഷിക്കുന്നവരെ പുറത്തെത്തിക്കാനുള്ള തത്രപ്പാടിലാണ് ഗാസസിറ്റി വാസികള്‍.


ഗാസ സിറ്റിയിലുള്ളവര്‍ എത്രയുവേഗം തെക്കന്‍ മേഖലയിലേക്ക് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ കരസേന മുന്നറിയിപ്പ് നല‍്കി. ഹമാസിന്റെ സൈനിക സൗകര്യങ്ങൾ നശിപ്പിക്കുന്നതിനുള്ള തീവ്രമായ പ്രവർത്തനമാണ് നടത്തുന്നതെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സിന്റെ ന്യായീകരണം. അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ഗാസ സിറ്റിയില്‍ കരയാക്രമണം തുടങ്ങിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അനുനയ നീക്കവുമായി ഖത്തറില്‍ എത്തിയിട്ടുണ്ട്.


ഇസ്രയേലിന്റേത് 
വംശഹത്യ: 
യുഎൻ കമീഷൻ

ഗാസയിൽ പലസ്‌തീൻകാർക്കുനേരെയുള്ള ഇസ്രയേൽ ആക്രമണങ്ങൾ വംശഹത്യ ലക്ഷ്യമിട്ടാണെന്ന്‌ യുഎൻ കമീഷൻ റിപ്പോർട്ട്‌. ഹാമാസിനെതിരായ യുദ്ധമെന്ന പേരില്‍ രണ്ടുവര്‍ഷത്തോളമായി ഒരുവിഭാഗത്തിലെ ആളുകളെ കൊന്നൊടുക്കുകയാണ്‌. അവരെ മാനസികമായും ശാരീരികമായും ക്രൂരമായി ആക്രമിക്കുന്നു. ഒരു വിഭാഗത്തെ പൂർണമായും നശിപ്പിക്കുക, ജനനം തടയുക തുടങ്ങിയ കാര്യങ്ങളാണ്‌ ഗാസയിൽ നടക്കുന്നത്. വംശഹത്യ സാധൂകരിക്കുന്ന തെളിവുകളാണിതെന്നും യുഎന്നിന്റെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്‍ അധ്യക്ഷ നവി പിള്ള പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവരാണ്‌ ഇതിന്‌ ഉത്തരവാദികൾ. ഇവരുടെ പ്രസ്‌താവനകളും വംശഹത്യയ്‌ക്ക്‌ തെളിവാണ്‌.


എന്നാല്‍ യുഎന്‍ റിപ്പോര്‍ട്ട് അവജ്ഞയോടെ തള്ളുന്നു എന്നാണ് ഇസ്രയേലിന്റെ പ്രതികരണം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home