ad
Deshabhimani

print edition ഗാസയുടെ 70 ശതമാനം പിടിച്ചെടുക്കുമെന്ന് ഇസ്രയേല്‍

gaza city

photo credit: OMAR AL-QATTAA / AFP

വെബ് ഡെസ്ക്

Published on May 30, 2026, 01:05 AM | 1 min read

ഗാസ സിറ്റി : ഗാസയുടെ 70 ശതമാനം പ്രദേശവും നിയന്ത്രണത്തിലാക്കുകയാണ്‌ അടുത്ത ഘട്ടത്തിലെ ലക്ഷ്യമെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഗാസയുടെ 60 ശതമാനവും ഇപ്പോൾ ഇസ്രയേലിന്റെ പൂർണനിയന്ത്രണത്തിലാണ്‌. അധികാരം തുടർന്നും പ്രയോഗിക്കുകയും അത് വർധിപ്പിക്കുകയുംചെയ്യും. ഹമാസിനെതിരെയുള്ള നീക്കം കൂടുതൽ ശക്തമാക്കും നെതന്യാഹു പറഞ്ഞു. അതിനിടെ ബലിപെരുന്നാൾ ദിനത്തില്‍ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗാസയിൽ അഞ്ച് കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ ഇരുപതിലധികംപേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട ഹമാസ് കമാൻഡർ ഇമാദ് ഇസ്‌ലയ്‌മിന്റെ മൃതദേഹവും വഹിച്ച്‌ ഗാസയിൽ വിലാപയാത്ര നടന്നു. ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്സിന്റെ പുതിയ തലവൻ മുഹമ്മദ് ഔദയെ കഴിഞ്ഞ ദിവസം ഇസ്രയേൽ വധിച്ചിരുന്നു. ഒക്‌ടോബറിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തലിനുശേഷം ഗാസയിൽ 922 പേർ കൊല്ലപ്പെട്ടു, 3000 പേർക്ക്‌ പരിക്കേറ്റു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home