പ്രാർത്ഥനയ്ക്കിടെ പലസ്തീൻ സ്വദേശിയെ വാഹനമിടിച്ച് വീഴ്ത്തി ഇസ്രായേൽ സൈനികൻ; വീഡിയോ

ജെറുസലേം: വെസ്റ്റ് ബാങ്കിൽ റോഡരികിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന പലസ്തീൻ സ്വദേശിയെ വാഹനമിടിച്ച് വീഴ്ത്തി ഇസ്രായേൽ റിസർവിസ്റ്റ് സൈനികൻ. ദെയർ ജരീറിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
സിവിൽ വേഷത്തിലെത്തിയ സൈനികനാണ് ഈ ക്രൂരത കാട്ടിയത്. മജ്‌ദി അബു മുഖോ എന്ന പലസ്തീൻ യുവാവാണ് ആക്രമണത്തിനിരയായത്. റോഡരികിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുകയായിരുന്ന യുവാവിന്റെ നേരെ സൈനികൻ ഓടിച്ച എടിവി ഇടിച്ചു കയറ്റുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ യുവാവ് മുന്നോട്ട് തെറിച്ചുവീണു. ആക്രമണത്തിന് ശേഷം സൈനികൻ വാഹനം നിർത്തി പുറത്തിറങ്ങിയെങ്കിലും യുവാവിനെ സഹായിക്കാൻ തയ്യാറായില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവം വിവാദമായതോടെ സൈനികനെ ചുമതലയിൽ നിന്ന് നീക്കിയതായും ഇയാളുടെ ആയുധം പിടിച്ചെടുത്തതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഇയാൾ നിലവിൽ വീട്ടുതടങ്കലിലാണെന്നാണ് റിപ്പോർട്ടുകൾ.
പരിക്കേറ്റ മജ്‌ദി ആശുപത്രിയിൽ ചികിത്സ തേടി. വെസ്റ്റ് ബാങ്കിൽ പലസ്തീൻ പൗരന്മാർക്ക് നേരെ ഇസ്രായേൽ സൈനികരും കുടിയേറ്റക്കാരും നടത്തുന്ന അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.









0 comments