ad
Deshabhimani

ഇസ്രയേല്‍ - ലെബനന്‍ രണ്ടാം ഘട്ട ചർച്ചകൾ വ്യാഴാഴ്ച

lebanon israel flag

ഇസ്രയേല്‍ - ലെബനന്‍

വെബ് ഡെസ്ക്

Published on Apr 20, 2026, 09:20 PM | 1 min read

വാഷിംങ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ വരുന്ന വ്യാഴാഴ്ച നടക്കുമെന്ന് ഇസ്രയേലി മാധ്യമങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. വാഷിംങ്ടണിൽ വെച്ചാണ് ചർച്ച നടക്കുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.


നിലവിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും വെടിനിർത്തൽ ധാരണ മുന്നോട്ട് കൊണ്ടുപോകാനുമാണ് നയതന്ത്ര നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന 10 ദിവസത്തെ വെടിനിർത്തലിന് ശേഷമുള്ള ആദ്യ ചർച്ചയാണിത്. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, തെക്കൻ ലെബനനിലെ 39 ഗ്രാമങ്ങളിൽ ഇസ്രയേൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തിയതായി വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.


അതേസമയം, ഭീതിയൊഴിഞ്ഞതോടെ പലായനം ചെയ്ത ജനങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ തുടങ്ങിയതായാണ് ലഭിക്കുന്ന വിവരം. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ വർധിക്കുന്നതിനിടയിലാണ് ലെബനൻ അതിർത്തിയിലെ ഈ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നത്. ഇത് മേഖലയിലെ മൊത്തത്തിലുള്ള യുദ്ധസാഹചര്യം ലഘൂകരിക്കുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home