ഇസ്രയേൽ ആക്രമണം: എംബസിയുമായി ബന്ധം നിലനിർത്തണം, ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ടെഹ്‌റാൻ: ഇസ്രയേൽ ഇറാനിൽ നടത്തുന്ന ആക്രമണത്തെ തുടർന്ന് ഇറാനിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം. പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി സമ്പർക്കം പുലർത്തണമെന്നും ഇറാനിയൻ സർക്കാർ ആവശ്യപ്പെട്ടു.
എല്ലാ ഇന്ത്യൻ പൗരരോടും ജാഗ്രത പാലിക്കാനും അനാവശ്യമായ എല്ലാ നീക്കങ്ങളും ഒഴിവാക്കാനും എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരാനും പ്രാദേശിക അധികാരികൾ നിർദ്ദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും ഇന്ത്യൻ എംബസി ശനിയാഴ്‌ച പുറപ്പെടുവിച്ച നിർദേശത്തിൽ പറഞ്ഞിരുന്നു. എംബസി അവരുടെ എക്‌സ് അക്കൗണ്ടിൽ നൽകിയ ഗൂഗിൾ ഫോം വഴി ഇന്ത്യൻ പൗരരോട് അവരുടെ വിവരങ്ങൾ പൂരിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അടിയന്തര ആവശ്യങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പറുകളും എംബസി നൽകിയിട്ടുണ്ട്.
ബന്ധപ്പെടേണ്ട നമ്പറുകൾ: വിളിക്കാൻ മാത്രം: +98 9128109115, +98 9128109109 വാട്ട്‌സ്ആപ്പിന്: +98 901044557, +98 9015993320, +91 8086871709, ബന്ദർ അബ്ബാസ്: +98 9177699036, സഹെദാൻ: +98 9396356649.









0 comments