ad
Deshabhimani

print edition തെക്കൻ ലെബനനിൽ ഇസ്രയേൽ 
ഹിസ്ബുള്ള നേര്‍ക്കുനേര്‍

israel hezbollah war

ലെബനനിലെ ബെയ്റൂത്തിൽ 
ഇസ്രയേൽ നടത്തിയ വ്യോമാക്രമണം

വെബ് ഡെസ്ക്

Published on Mar 04, 2026, 12:00 AM | 1 min read


ബെയ്‌റൂത്ത്‌

തെക്കൻ ലെബനനിൽ ശക്തമായ ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ സൈന്യം. കഴിഞ്ഞദിവസങ്ങളിൽ ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ 52 പേർ കൊല്ലപ്പെട്ടു. 154 പേർക്ക് പരിക്കേറ്റു. ചൊവാഴ്‌ച പുലർച്ചെ മുതൽ ബെയ്റൂത്തിലെ അൽ-മനാർ ടിവി സ്റ്റുഡിയോ ഉൾപ്പെടെയുള്ള ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണംനടത്തി. മരണസംഖ്യ അറിവായിട്ടില്ല. ഇതിനിടെ ലെബനനിലെ വിവിധയിടങ്ങളിൽ ഒഴിപ്പിക്കൽ മുന്നറിയിപ്പും ഇസ്രായേൽ പുറപ്പെടുവിച്ചിട്ടുണ്ട്. അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിച്ചു.


അതേസമയം, ബെയ്റൂത്ത്‌ ഉൾപ്പെടെ ശക്തികേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മൂന്ന് ഇസ്രയേൽ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചതായി ഹിസ്ബുള്ള അവകാശപ്പെട്ടു. വടക്കൻ ഇസ്രയേലിലെ രമത് ഡേവിഡ് എയർബേസ്, മെറോൺ ബേസ് എന്നിവടങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി. ഗോലാൻ കുന്നുകളിലെ സൈനിക കേന്ദ്രത്തിന് നേരെ റോക്കറ്റ് വർഷം നടത്തിയെന്നും ഹിസ്ബുള്ള വെളിപ്പെടുത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home