ad
Deshabhimani

അമേരിക്ക-ഇറാൻ ചർച്ചകളിലെ അനിശ്ചിതത്വം തുടരുന്നു; കനത്ത സുരക്ഷാവലയത്തിൽ ഇസ്ലാമബാദ്

Islamabad.jpg

ഇസ്ലാമബാദിൽ ഗതാഗത നിയന്ത്രണം നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥർ

വെബ് ഡെസ്ക്

Published on Apr 24, 2026, 01:33 PM | 1 min read

ഇസ്‌ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദ് കനത്ത സുരക്ഷാ വലയത്തിൽ.


ചർച്ചകൾ സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ, നഗരത്തിലെ പ്രധാന പാതകളെല്ലാം വൻകിട വാഹനങ്ങൾക്കായി അടച്ചുപൂട്ടിയിരിക്കുകയാണ്. വിവിഐപി മൂവ്‌മെന്റ് ഏരിയകളിലെ വിപണികളും റോഡുകളും ഏപ്രിൽ 19 മുതൽ തന്നെ ഭരണകൂടം നിയന്ത്രിച്ചിട്ടുണ്ട്.


ഇരുരാജ്യങ്ങളിലെയും ഉന്നത നേതാക്കൾ ചർച്ചയ്ക്കായി എത്തുമെന്ന പ്രതീക്ഷയിലാണ് ഇസ്‌ലാമാബാദും റാവൽപിണ്ടിയും അതീവ ജാഗ്രത തുടരുന്നത്. ചർച്ചകളുടെ സുരക്ഷയ്ക്കായി പത്തായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.


റാവൽപിണ്ടി-ഇസ്‌ലാമാബാദ് മെട്രോ ബസ് സർവീസും വിവിധ റൂട്ടുകളിലെ ഇലക്ട്രിക് ബസുകളും നിർത്തിവെച്ചു. ചരക്ക് നീക്കവും പൂർണ്ണമായും തടസ്സപ്പെട്ടത് ജനങ്ങളെ വലയ്ക്കുന്നുണ്ട്. പ്രധാന സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന റെഡ് സോൺ മേഖലയിൽ നിയന്ത്രണം തുടരുകയാണ്.


ഇവിടങ്ങളിലെ ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചു. സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും സർവ്വകലാശാലകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറി. ഏപ്രിൽ 11, 12 തീയതികളിൽ ഇസ്‌ലാമാബാദിലെ സെറീന ഹോട്ടലിൽ നടന്ന ആദ്യഘട്ട ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞിരുന്നു.


രണ്ടാം ഘട്ട ചർച്ചകൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇറാൻ ഇതുവരെ ഔദ്യോഗികമായി തീയതി സ്ഥിരീകരിച്ചിട്ടില്ല. ഹോർമുസ് കടലിടുക്കിലെ ഉപരോധവും മറ്റ് സാമ്പത്തിക വിഷയങ്ങളും ചർച്ചകളിൽ തടസ്സമായി നിൽക്കുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home