ad
Deshabhimani

ട്രംപിന്റെ പ്രചാരണങ്ങൾക്ക് മറുപടി; ഹോർമുസ് കടലിടുക്കിൽ സമ്പൂർണ ആധിപത്യം തങ്ങൾക്കെന്ന് ഇറാൻ

Image Credit : Wikipedia
വെബ് ഡെസ്ക്

Published on Aug 29, 2026, 08:53 AM | 1 min read

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് നിയന്ത്രണമുണ്ടെന്ന അമേരിക്കയുടെ പ്രചാരണങ്ങൾക്ക് മറുപടിയുമായി ഇറാൻ. യുഎസ് ഭരണകൂടം നടത്തുന്ന നുണപ്രചാരണങ്ങളെ പൂർണമായും തള്ളുന്നതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) നാവികസേന അറിയിച്ചു.


രാജ്യത്തിന്റ പരാജയങ്ങൾ മറച്ചുവെക്കാനാണ് അമേരിക്കൻ അധികൃതർ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്നതെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ കടന്നുപോകാൻ ഒരു കപ്പലിനെയും അനുവദിക്കില്ലെന്നും കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്നും സൈന്യം മുന്നറിയിപ്പ് നൽകി.


അമേരിക്കൻ സാമ്രാജ്യത്വം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന നിയമവിരുദ്ധ ഉപരോധങ്ങൾ മറ്റ് രാജ്യങ്ങൾ അംഗീകരിക്കരുതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഭീഷണിയും ഭീകര തന്ത്രങ്ങളും ഫലം കാണില്ലെന്ന് അമേരിക്ക മനസ്സിലാക്കിയാൽ മാത്രമേ നയതന്ത്ര ചർച്ചകൾക്ക് പ്രസക്തിയുള്ളൂവെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home