രാജ്യത്തിനെതിരായ നീക്കങ്ങള്‍ക്ക് താവളങ്ങള്‍ നല്‍കരുത്; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്റാൻ : യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾ തടയാൻ ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങൾക്ക് ധാർമികമായ ഉത്തരവാദിത്തമുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം.
രാജ്യത്തിനെതിരായ നീക്കങ്ങൾ ആസൂത്രണം ചെയ്യാനോ സംഘടിപ്പിക്കാനോ ഭൂപ്രദേശങ്ങളും മറ്റ് സൗകര്യങ്ങളുമുപയോഗിക്കാൻ ഇസ്രയേലിനെ അനുവദിക്കരുതെന്നും ഇറാൻ പറഞ്ഞു. പശ്ചിമേഷ്യയിലെ അവസ്ഥകൾ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്. പേർഷ്യൻ ഗൾഫിന്റെ തെക്കൻ തീരങ്ങളിലുള്ള അയൽരാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ നിയമപരമായി ഉത്തരവാദിത്തമുണ്ടെന്നും ഇറാൻ പ്രസ്താവനയിൽ അറിയിച്ചു.










0 comments