ad
Deshabhimani

നോക്കൗട്ട് റൗണ്ട് നഷ്ടമാക്കിയ മാറ്റിനിര്‍ത്തലിൽ മനംമാറി ഇറാൻ; സർദാർ അസ്മൂൻ വീണ്ടും ടീമിൽ

26
വെബ് ഡെസ്ക്

Published on Sep 22, 2026, 03:42 PM | 2 min read

ടെഹ്റാൻ: യുദ്ധത്തിനും തുടര്‍ന്ന് രാജ്യങ്ങൾ തമ്മിൽ ഉടലെടുത്ത വിദ്വേഷത്തനും ഇടയിൽ ഒരു സൗഹൃദ പോസ്റ്റിന്റെ പേരിൽ ലോകകപ്പ് കളിക്കാനുള്ള അവസരം നഷ്ടമായ ഇറാന്റെ സ്റ്റാർ സ്‌ട്രൈക്കർ സർദാർ അസ്മൂൻ ദേശീയ ടീമിൽ തിരിച്ചെത്തി. രാജ്യത്തിനായി 91 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 57 ഗോളുകൾ നേടിയ അസ്മൂൻ നാല് മാസത്തിന് ശേഷമാണ് രാജ്യത്തിന്റെ പശ്ചാത്താപം പോലെ ടീമിൽ തിരിച്ചെത്തുന്നത്. വിവാദങ്ങളുടെയും വിദ്വേഷത്തിന്റെയും ഇടവേളയിൽ താരത്തിന് നഷ്ടമായത് ഒരു ലോകകപ്പ് അവസരമാണ്. സ്വന്തം രാജ്യത്തിന് നഷ്ടമായത് ചരിത്രത്തിലെ ഒരവസരവും.


യുഎസ് ഇറാൻ സംഘര്‍ഷം കടുത്തിരിക്കെ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് സർദാർ അസ്മൂനെ കുരുക്കിയത്. ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി ചേര്‍ന്നു നിൽക്കുന്ന ഒരു ഇൻസ്റ്റാ പോസ്റ്റ്. ഷെയ്ഖുമായി കൂടികാഴ്ച നടത്തിയ ശേഷമായിരുന്നു പോസ്റ്റ്.


നോക്കൗട്ട് കാണാതെ പുറത്തായ

പുറത്താക്കൽ


ഇറാനിയൻ മാധ്യമങ്ങളിലും സ്റ്റേറ്റ് ടെലിവിഷനിലും താരത്തിനെതിരെ വൻ പ്രതിഷേധം പുകഞ്ഞു. രാജ്യത്തോടും സര്‍ക്കാരിനോടുമുള്ള അനാദരവായി ചര്‍ച്ചകൾ കൊഴുത്തു. ദുബായ് ശത്രുപക്ഷ ചേരിയിൽ നിൽക്കുന്ന രാജ്യമാണ്. ഇറാനിയൻ റിവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഫാർസ് ന്യൂസ് ഏജൻസിയും വിഷയം കത്തിച്ചു. യുദ്ധ വാര്‍ത്തകൾക്കിടെ തങ്ങളുടെ ഇഷ്ട താരവും സംഘര്‍ഷത്തിലേക്ക് എടുത്തെറിയപ്പെട്ടു. അസ്മൂൻ പിന്നീട് ഇൻസ്റ്റ പോസ്റ്റ് പിൻവലിച്ച് ക്ഷമ ചോദിച്ചു. എങ്കിലും സര്‍ക്കാരിന്റെയും തുടര്‍ന്ന് ഫുട്ബോൾ ഫെഡറേഷന്റെയും സമ്മര്‍ദ്ദം വര്‍ധിച്ചതോടെ പരിശീലകൻ അമീർ ഘാലെനോയി താരത്തെ ലോകകപ്പിനുള്ള ടീമിൽ നിന്ന് ഒഴിവാക്കി.


യുഎഇയിലെ 'ഷബാബ് അൽ-അഹ്‌ലി' ക്ലബ്ബിന് വേണ്ടി കളിക്കുന്ന താരമായിരുന്നു അസ്മൂൻ. ഷെയ്ഖുമായി ബന്ധമുള്ള ടീമാണ്. ഇതാണ് ചിത്രം പോസ്റ്റ് ചെയ്യുന്നതിൽ സൗഹൃദ ഘടകമായത്.


"എൻ്റെ വികാരങ്ങൾ എങ്ങനെ വാക്കുകളിൽ ഒതുക്കണമെന്ന് എനിക്കറിയില്ല. 2014 മുതൽ ഇന്നുവരെ ഈ ജേഴ്‌സിയിൽ ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഞാൻ വന്നു, പോയി, ഒഴിവാക്കപ്പെട്ടു, വീണ്ടും തിരിച്ചെത്തി... എന്നാൽ ടീമിൽ ഇല്ലാതിരുന്നപ്പോഴും ദേശീയ ടീമിൽ നിന്ന് ഒറ്റപ്പെട്ടതായി എനിക്ക് തോന്നിയിട്ടില്ല."- സർദാർ അസ്മൂൻ



ടീമിൽ വീണ്ടും ഉൾപ്പെടുത്തിയതറിഞ്ഞപ്പോൾ ആദ്യമായി അവസരം ലഭിച്ചപ്പോഴുള്ള അത്രയും സന്തോഷമാണ് തോന്നിയതെന്നും, ആരോടും ദേഷ്യമില്ലെന്നും താൻ സ്നേഹിക്കുന്ന രാജ്യത്തിനായി വീണ്ടും സര്‍വ കഴിവുകളും എടുത്ത് പോരാടാൻ കഴിയുന്നതിലാണ് സന്തോഷമെന്നും അസമൂൻ കൂട്ടിച്ചേർത്തു.


ലോകകപ്പിൽ ന്യൂസിലാൻഡ്, ബെൽജിയം, ഈജിപ്ത് എന്നീ ടീമുകൾക്കെതിരെ സമനില വഴങ്ങിയാണ് ഇറാൻ ലോകകപ്പിൽ നിന്നും പുറത്തായത്. നോക്കൗട്ട് റൗണ്ടിലെത്താനുള്ള അവസരം തലനാരിഴയ്ക്കാണ് നഷ്ടമാക്കിയത്. അസ്മൂൻ ഉണ്ടായിരുന്നെങ്കിൽ ഇറാൻ ടീം ഒരു ചരിത്ര മുന്നേറ്റം കുറിച്ചേനെ.


ജനുവരി 7-ന് സൗദി അറേബ്യയിൽ ആരംഭിക്കുന്ന ഏഷ്യൻ കപ്പിനായുള്ള ഒരുക്കത്തിലാണ് ഇറാൻ ഇപ്പോൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home