ad
Deshabhimani

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ; മെഡൽ ഉറപ്പിച്ച് ഇന്ത്യൻ പുരുഷ ടീം സെമിയിൽ

Badminton Team
വെബ് ഡെസ്ക്

Published on Sep 22, 2026, 03:47 PM | 1 min read

ന​ഗോയ : ഏഷ്യൻ ​ഗെയിംസിൽ ബാഡ്മിന്റണിൽ പുരുഷന്മാരുടെ ടീം ഇനത്തിൽ മെഡൽ ഉറപ്പാക്കി ഇന്ത്യ. ക്വാർട്ടർ ഫൈനലിൽ മൂന്നാമത്തെ മത്സരത്തിൽ ആയുഷ് ഷെട്ടി 3-0ന് മുന്നിലെത്തിയതാണ് ഇന്ത്യക്ക് പ്രതീക്ഷയായത്. ജപ്പാന്റെ കോക്കി വാടനാബെയെ 21-10, 21-19 എന്ന സ്കോറിന് പരാജയപ്പെടുത്തി ആയുഷ് ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ചു. ഇതോടെ ഇന്ത്യക്ക് ഈ ഇനത്തിൽ മെഡൽ ഉറപ്പായി. സെമിഫൈനലിൽ ദക്ഷിണ കൊറിയയോ, ചൈനയോ ആവും എതിരാളി.


ആദ്യ മത്സരത്തിൽ ലക്ഷ്യ സെൻ വിജയത്തിന് തുടക്കം കുറിച്ചപ്പോൾ, സാത്വിക്‌ സായിരാജ് - ചിരാഗ് ഷെട്ടി സഖ്യം ഹോക്കി-കോബിയാഷി സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരെ ഇന്ത്യക്ക് 2-0 ലീഡ് നൽകി. സാത്വിക്‌ സായിരാജ് - ചിരാഗ് ഷെട്ടി സഖ്യം ഹാങ്ഷൗ ഏഷ്യൻ ​ഗെയിംസിൽ പുരുഷ ഡബിൾസ് മത്സരത്തിൽ സ്വർണം നേടിയിരുന്നു. 2023ലെ ഹാങ്‌ഷൗ ഏഷ്യൻ ​ഗെയിംസിൽ വെള്ളി മെഡൽ ജേതാക്കളായ പുരുഷ ടീം തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസിലും മെഡൽ നേട്ടത്തിനൊരുങ്ങുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home