ad
Deshabhimani

സതീശന്റെ കൂട്ടരുടെയും ചെയ്തികളിൽ നാണം കെട്ടു; പ്രതികരണമില്ലാതെ ദേശീയ നേതൃത്വം

Satheesan congerss.jpg
വെബ് ഡെസ്ക്

Published on Sep 22, 2026, 03:34 PM | 2 min read

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയുടെ ആഢംബരവും ധൂർത്തും കെടുകാര്യസ്ഥതയും ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പുണ്ടാക്കിയിട്ടും പ്രതികരിക്കാൻ ഭയന്ന് കോൺഗ്രസിന്റെ ദേശീയ നേതൃത്വം. മുഖ്യമന്ത്രിയായ വി ഡി സതീശൻ നടത്തുന്ന സംഘപരിവാർ പാദസേവക്കെതിരെ പോലും ചെറുവിരലനക്കാൻ ദേശീയ നേതാക്കൾക്ക് കഴിയുന്നില്ല. മുഴുവൻ സമയ കെപിസിസി പ്രസിഡന്റ് പോലുമില്ലാത്തതിനാൽ സംസ്ഥാനത്തെ സംഘടനയ്ക്കും പ്രതികരിക്കാൻ ശേഷിയില്ലാത്ത നിലയാണ്.


കേരളത്തിൽ ഭരണമുള്ളതും 19 ലോക്സഭാ അംഗങ്ങളുടെ സാന്നിധ്യവുമാണ് എതിർപ്പ് കാണിക്കുന്നതിൽ നിന്ന് കേന്ദ്ര നേതൃത്വത്തെ തടയുന്നത്. രാഹുലിനും പ്രിയങ്കയ്ക്കും മറ്റും മത്സരിക്കാൻ സുരക്ഷിതമായ ഇടമുള്ള സംസ്ഥാനമായതിനാലും ഇവിടത്തെ നേതാക്കളെ പിണക്കാൻ ദേശീയ നേതൃത്വം ആഗ്രഹിക്കുന്നില്ല.


സതീശന്റെ എതിർചേരിയിലുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ നിലവിൽ പരസ്യ എതിർപ്പ് പ്രകടിപ്പിക്കാതെ പിൻവലിഞ്ഞു നിൽക്കുകയാണ്. സതീശനെതിരെ ഏതെങ്കിലും തരത്തിൽ ദേശീയ നേതൃത്വം വിയോജിപ്പ് പ്രകടിപ്പിച്ചാൽ അത് അവസരമാക്കി എതിർപാളയത്തിലുള്ള കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും കൂടുതൽ സമ്മർദങ്ങൾക്ക് മുന്നോട്ടു വരുമെന്ന് ദേശീയ നേതൃത്വം ഭയക്കുന്നു. അങ്ങനെ വന്നാൽ സർക്കാർ പ്രതിസന്ധിയിലേക്ക് വീഴും എന്നതാണ് ഭയത്തിന് അടിസ്ഥാനം.


തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് വി ഡി സതീശൻ മംഗലാപുരത്ത് ചാർട്ടർ ചെയ്ത വിമാനത്തിൽ പോയി BJP നേതാക്കളുമായി ചർച്ച നടത്തിയതിൽ പാർട്ടിക്കകത്ത് ഒരു ചോദ്യം പോലും ഉയർന്നിരുന്നില്ല. പിഎംശ്രീ , വഖഫ് നിയമഭേദഗതി വിഷയങ്ങളിൽ ദേശീയ നേതൃത്വത്തിന്റെ നിലപാടിനെതിരെ സതീശൻ നീങ്ങിയിട്ടും ആരും എതിർത്തില്ല. ആ ബലത്തിലാണ് ലേബർ കോഡ് നടപ്പാക്കുമെന്ന് സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ദേശീയ നേതൃത്വം ലേബർ കോഡിനെതിരെ കടുത്ത നിലപാടുമായി നിങ്ങുന്നതിനിടെയാണിത്. കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ഐഎൻടിയുസിയുടെ പരിപാടിയിലാണ് ഈ നിലപാട് മുഖ്യമന്ത്രി പറഞ്ഞതെന്നതും ശ്രദ്ധേയമാണ്.


സംഘപരിവാറിന്റെ ഏജന്റാണ് സതീശനെന്ന പരാതി വ്യാപകമാണ്. സതീശനെതിരെ ദേശീയ നേതൃത്വം മിണ്ടാതിരിക്കാൻ അതും കാരണമാണ്. കോൺഗ്രസിനെ പിളർത്തി സതീശൻ അപ്പുറത്തേക്ക് പോകുമോയെന്നും നേതൃത്വം ഭയക്കുന്നു.


മന്ത്രിമാരായ സംസ്ഥാനത്തെ കോൺഗ്രസുകാർ അധികാരത്തിന്റെ ലഹരിയിൽ ഭ്രമിച്ച് നടക്കുകയാണ്. സംസ്ഥാനത്തിന്റെ ഭാവിയോ, കാവിവൽക്കരണമോ അവർക്ക് വിഷയമേയല്ല. അതുകൊണ്ടാണല്ലോ ആഢംബര കാറും വിദേശ യാത്രയും അസ്വദിച്ച് മതിമറന്ന് നടക്കുന്നത്. ഭരണത്തിനു പുറത്തുള്ള സംസ്ഥാനത്തെ ഉന്നത നേതാക്കളാണെങ്കിൽ

പിന്നിൽ ആളെ കൂട്ടി പാർട്ടി നേതൃത്വം പിടിക്കാനും സ്വന്തക്കാരെ വിവിധ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാനുമുള്ള നെട്ടോട്ടത്തിലാണ്. ഈ ലക്ഷ്യങ്ങൾക്ക് ഭംഗം വരാതിരിക്കാൻ അവർ ആരെയും പിണക്കാതിരിക്കുകയാണ്.


മുസ്ലിംലീഗ് മന്ത്രിമാരുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്ന മന്ത്രിമാർക്കെതിരെ പോലും പ്രതികരിക്കാൻ ലീഗ് നേതൃത്വത്തിന് കഴിയുന്നില്ല. കെ എം ഷാജി അതിരുവിട്ടു കളിക്കുന്നതിനെ അനുകൂലിക്കുന്ന പ്രതികരണമാണ് ലിഗ് നേതാക്കളിൽ നിന്നും അണികളിൽ നിന്നും ഉണ്ടാകുന്നത്. കുഞ്ഞാലിക്കുട്ടിയെ പോലുള്ള മുതിർന്ന നേതാക്കൾ പോലും ഇത്തരത്തിൽ മൗനം തുടരുന്നതാണ് അത്ഭുതം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home