ad
Deshabhimani

മന്ത്രി വിദേശയാത്രയിൽ: തദ്ദേശ വകുപ്പിന് ശ്വാസംമുട്ടുന്നു, പദ്ധതികളെല്ലാം മുടങ്ങി

K M Shaji
വെബ് ഡെസ്ക്

Published on Sep 22, 2026, 03:53 PM | 2 min read

തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ‌ നിന്നും ആവശ്യാനുരണം ഫണ്ട് ലഭിക്കാതായതോട നിശ്ചലമായത് വിദ്യാർഥികൾ മുതൽ വയോധികർ വരെയുള്ളവർ‌ക്കായി പഞ്ചായത്ത് മുഖേന നടത്തി വന്നിരുന്ന ക്ഷേമ പ്രവർത്തനങ്ങൾ. വിദ്യാലയങ്ങളിലെ ശുചീകരണം സർക്കാർ പ്രാദേശിക ആശുപത്രികളിലെ ഡോക്ടർമാരുടെ വേതനം , തദ്ദേശ സ്ഥാപനങ്ങൾ വാങ്ങി നൽകുന്ന മരുന്നുകൾ, റോഡ് നന്നാക്കൽ എന്നുവേണ്ട സാധാരണ, ന​ഗര -​ഗ്രാമ മേഖലകളിലെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും താളംതെറ്റിയ അവസ്ഥയിലൂടെയാണ് മുന്നോട്ടുപോകുന്നത്.


മുൻ‌ എൽഡിഫ് സർ‌ക്കാർ ബജറ്റിൽ നീക്കിവെച്ച തുകയിൽ നിന്നും 1500 കോടിയിലധികം രൂപ വെട്ടിക്കുറച്ച യുഡിഎഫ് രണ്ടാം ഘഡു കൊടുക്കേണ്ട സമയത്താണ് ആദ്യ ഘട്ടത്തിലെ പണംകുറച്ചെങ്കിലും ലർഭ്യമാക്കിത്തുതടങ്ങിയത്. ജനുവരി 29ന്‌ എൽഡിഎഫ്‌ സർക്കാർ അവതരിപ്പിച്ച ബജറ്റിൽ തദ്ദേശസ്ഥാപനങ്ങൾക്ക്‌ നീക്കിവച്ചത്‌ 10,189 കോടിരൂപയായിരുന്നു. എന്നാൽ, വിഡി സതീശൻ അവതരിപ്പിച്ച യുഡിഎഫ്‌ സർക്കാരിന്റെ പുതുക്കിയ ബജറ്റിൽ 8655.45 കോടി രൂപയാണ്‌ വകയിരുത്തിയത്‌.


ഏറെസമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയ ശേഷമാണ് ആദ്യ ഘട്ട ഫണ്ടെങ്കിലും നൽകാൻ സർക്കാർ തയ്യാറായത്. എന്നാൽ നിലവിൽ രണ്ടാം ഘട്ടം കൊടുക്കേണ്ട സമയമായപ്പോഴും അത് നൽകാനാകാത്ത സ്ഥിതിയാണ്. തദ്ദേശ ഭരണ മന്ത്രിയുടെ കാര്യമാണ് ഇതിലും വിചിത്രം. സ്വന്തം വകുപ്പ് വലിയ ദുരിതത്തിലേക്ക് പോകുമ്പോൾ ബൾ​ഗേറിയിയിൽ പോയിരിക്കുകയാണ് മന്ത്രി കെ എം ഷാജി.


വ്യവസായിക്ക് വേണ്ടി സഹായം ചെയ്തതിന്റെ ഭാ​ഗമായി മൂന്നര കോടിയുടെ വാഹനം കെെക്കലാക്കിയത് കയ്യോടെ പിടികൂടിയതോടെ മന്ത്രി കൂടുതൽ‌ നാണക്കേടിലേക്ക് പോകുകയായിരുന്നു. 1533.55 കോടി രൂപ കുറവ്‌. നഗരസഭകൾ ഉൾപ്പെടെ എല്ലാ വിഭാഗം തദ്ദേശസ്ഥാപനങ്ങളുടെ ആനുപാതിക വിഹിതവും കുറഞ്ഞു. കോർപറേഷനുകൾക്ക്‌ മാത്രം 569.15 കോടിയും നഗരസഭകൾക്ക്‌ 222.69 കോടിയുമാണ്‌ കുറഞ്ഞത്‌. ഗ്രാമ‍, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളുടെ വിഹിതത്തിൽ 741.51 കോടിയും കുറഞ്ഞു.


ധനവകുപ്പ് കൂടി കെെകാര്യം ചെയ്യുന്ന മുഖ്യമന്ത്രി യാതൊരു താൽപര്യവും കാണിക്കാതിരിക്കുകയും കിട്ടേണ്ട പണം സമ്മർദം ചെലുത്തി വാങ്ങേണ്ടതിന് പകരം വിദേശത്ത് കറങ്ങങ്ങിനടക്കുന്ന തദ്ദേശ മന്ത്രിയും കേരളീയരുടെ ജീവിതാവസ്ഥയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.



ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾപോലും പരിഹരിക്കാൻ ഫണ്ടില്ലാതെ തദ്ദേശസ്ഥാപനങ്ങൾ പ്രയാസപ്പെടുമ്പോൾ നടപടിയില്ലാതെ സർക്കാർ. നടപടിയില്ലെന്ന് മാത്രമല്ല പ്രതിസന്ധി നിലനിൽക്കെ ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂറിന്റെ യാത്രയാണ് പുതിയ വിവാദം. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനായാണ് അബ്ദുൽ ഗഫൂർ അബുദാബിയിലെത്തിയത്. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായാണ് മന്ത്രി പോയതെന്നാണ് വിവരം. മന്ത്രിക്കുപുറമെ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും വിദേശയാത്രയിലാണ്. ബഹ്‌റൈനിൽ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനായിരുന്നു യാത്ര. ഇതിനോടൊപ്പം കോൺഗ്രസ്, ലീഗ് സംഘടനകളുടെ പരിപാടികളിലും പങ്കെടുത്തു.പദ്ധതി വിഹിതത്തിന്റെ ആദ്യഗഡു എന്നുകിട്ടുമെന്ന്‌ ചോദിക്കുന്പോൾ ‘ഇതാ ഉടൻ’ എന്ന മുഖ്യമന്ത്രിയുടെ പതിവ്‌ പല്ലവി കേട്ട്‌ തദ്ദേശസ്ഥാപന മന്ത്രി വിദേശയാത്രയിൽ: തദ്ദേശ വകുപ്പിന് ശ്വാസംമുട്ടുന്നു, പദ്ധതികളെല്ലാം മുടങ്ങിഭരണസമിതികൾക്ക്‌ മടുത്തു.


ഇതോടെ, പുതിയ പദ്ധതികളുടെ നിർവഹണത്തോടൊപ്പം ഒട്ടേറെ ക്ഷേമ, ആശ്വാസ പ്രവർത്തനം അവതാളത്തിലായി. സാന്ത്വന പരിചരണം, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ സേവനം, അങ്കണവാടികളിലെ പോഷകാഹാര വിതരണം, ബഡ്‌സ്‌ സ്‌കൂൾ പ്രവർത്തനം, ഭിന്നശേഷി കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ്‌ തുടങ്ങിയവ താളംതെറ്റി. മെയിന്റനൻസ്‌ ഗ്രാന്റില്ലാത്തതിനാൽ അറ്റകുറ്റപ്പണികളും നിലച്ചു. മെയിന്റനൻസ്‌ ഗ്രാന്റായ 4315 കോടിയുടെ ആദ്യ ഗഡുവായ 1348.56 കോടി രൂപയാണ്‌ കിട്ടാനുള്ളത്‌.രമേശ് ചെന്നിത്തല കുടുംബസമേതം അമേരിക്കയിലെ ചിക്കാഗോയിലേക്കാണ് പോയത്. സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു യാത്രയെന്നാണ് ചെന്നിത്തലയുടെ വിശദീകരണം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home