Live News 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുന്നു

ഗാന്ധിനഗർ: 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുന്നു. ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. മികച്ച നടനുള്ള പുരസ്കാരം നേടിയ നടൻ മമ്മൂട്ടിയും മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടിയ ഷഹനാദ് ജലാലുംമാണ് പുരസ്കാരം ഏറ്റുവാങ്ങുന്ന മലയാളികൾ. മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദും പുരസ്കാരം ഏറ്റുവാങ്ങും.
72 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ഡൽഹിക്ക് പുറത്ത് നടക്കുന്നത്. 1954ലാണ് ആദ്യമായി ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തത്. വിജ്ഞാൻ ഭവനിലായിരുന്നു ചടങ്ങ്. അന്നുമുതൽ ഡൽഹിയിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. പ്രത്യേക താൽപര്യാർഥമാണ് പുരസ്കാരം ഗുജറാത്തിലേക്ക് മാറ്റുന്നതെന്ന് വിമർശനം ഉയർന്നിരുന്നു.
ചലച്ചിത്ര പുരസ്കാര നിർണയത്തിൽ വ്യാപകമായ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്ന് മുമ്പു തന്നെ വിമർശനം ഉയർന്നിരുന്നു. പ്രത്യേക അജണ്ടകളോടുകൂടി ഇറങ്ങിയ സിനിമകൾക്ക് മുൻ വർഷങ്ങളിൽ പുരസ്കാരങ്ങൾ നൽകിയിരുന്നു. അർഹതപ്പെട്ട പല സിനിമകളെയും തഴഞ്ഞതും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വേദിയും മാറ്റുന്നത്.
‘Article 370’ ആണ് മികച്ച ചിത്രം. മമ്മൂട്ടിയും കാർത്തിക് ആര്യനും യാമി ഗൗതവുമാണ് മികച്ച നടീ നടൻമാർ. വീർ സവർക്കർ എന്ന ചിത്രം സംവിധാനം ചെയ്ത രൺദീപ് ഹൂഡയാണ് മികച്ച സംവിധായകൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതികളിലൊന്നായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കെവാഡിയ (ഇപ്പോൾ ഏക്ത നഗർ). ഡൽഹി ഉപേക്ഷിച്ച് ഈ സ്ഥലം തന്നെ തെരഞ്ഞെടുത്തത് ചടങ്ങിന് രാഷ്ട്രീയ ചായ്‍വ് നൽകുന്നുണ്ടെന്ന് വ്യാപക വിമർശനം ഉയരുന്നിരുന്നു.
തമിഴ് ചിത്രമായ ബ്ലൂവിലൂടെ മികച്ച ശബ്ദ മിശ്രണത്തിനുള്ള പുരസ്കാരം നേടിയ ഹരിഹര സുധൻ പുരസ്കാരം ഏറ്റുവാങ്ങി
ഭദ്രകാളി നാടകം(മലയാളം) എന്ന ചിത്രത്തിനുള്ള (പ്രത്യേക പരാമർശം) പുരസ്കാരം സംവിധായകൻ ജ്യോതി പാലക്കപ്പള്ളി ഏറ്റുവാങ്ങി









0 comments