ad
Deshabhimani

എയർ ഇന്ത്യ എക്സ്പ്രസിൽ സുരക്ഷാവീഴ്ച; യാത്രക്കാർ സീറ്റിൽ ഇരിക്കുന്നതിന് മുമ്പ് വിമാനം നീങ്ങി

വെബ് ഡെസ്ക്

Published on Sep 22, 2026, 03:42 PM | 1 min read| Watch Time : 0

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രെസ് വിമാനത്തിൽ സുരക്ഷാ വീഴ്ച. യാത്രക്കാർ സീറ്റിലിരിക്കുന്നതിന് മുമ്പ് വിമാനം റൺവേയിലൂടെ നീങ്ങി. റൺവേയിലൂടെ നീങ്ങുന്നതിനിടെ വിമാനത്തിനുള്ളിൽ യാത്രക്കാർ എഴുന്നേറ്റ് നിൽക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ യാത്രക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.


പുണെ - ഇൻഡോർ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. വീഡിയോ പുറത്തുവന്നതോടെ എയർലൈനിന്റെ നിലവാരത്തെ ചോദ്യം ചെയ്ത് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഏറ്റവും മുൻഗണന നൽകുന്നതെന്നും സാധാരണ ​ഗതിയിൽ യാത്രക്കാർ ഇരുന്ന് സീറ്റ് ബെൽറ്റ് ധരിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമെ വിമാനം പുറപ്പെടാറുള്ളുവെന്നും എയർ ഇന്ത്യ അറിയിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രെസ് ഖേദം പ്രകടിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home