ad
Deshabhimani

ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് തുറന്നുകൊടുക്കുന്നുവെന്ന് ഇറാൻ

abbas araghchi Us Iran Tension

അബ്ബാസ് അരാ​ഗ്ചി

വെബ് ഡെസ്ക്

Published on Mar 26, 2026, 09:03 AM | 1 min read

ടെഹ്റാൻ: ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതായി അറിയിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചിയാണ് ഹോർമുസ് വഴി ചരക്ക് കപ്പലുകൾ കൊണ്ടുപേകാൻ അനുമതി നൽകിയെന്ന വിവരം വ്യക്തമാക്കിയത്.


ഇന്ത്യ, ചൈന, റഷ്യ, ഇറാഖ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് ചരക്ക് നീക്കാൻ അനുമതി നൽകിയിരിക്കുന്നത്. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറലാണ് അബ്ബാസ് അരാ​ഗ്ചിയുടെ പ്രതികരണത്തെക്കുറിച്ച് എക്സിൽ കുറിച്ചത്. ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടെറെസ് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ യുഎസിനോടും ഇസ്രയേലിനോടും ഗുട്ടെറെസ് അഭ്യർത്ഥിച്ചിരുന്നു.


'ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് എണ്ണ, വാതകം തുടങ്ങിയ നീക്കത്തെ സ്തംഭിപ്പിക്കുന്നു. മേഖലയിലും അപ്പുറത്തും സാധാരണക്കാർ കടുത്ത നാശനഷ്ടം അനുഭവിക്കുകയും അരക്ഷിതാവസ്ഥയിൽ ജീവിക്കുകയുമാണ്. സംഘർഷത്തിന്റെ അനന്തരഫലങ്ങൾ കുറയ്ക്കുന്നതിനായി യുദ്ധം അവസാനിപ്പിക്കുന്നതാണ് ഉചിതമായ തീരുമാനം', ഗുട്ടെറെസ് എക്സിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home