ഇറാനിലെ എവിൻ ജയിൽ ആക്രമണം; 71 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

photo credit: X
ദുബായ്: ഇറാനിലെ എവിൻ ജയിലിൽ ജൂൺ 23 ന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ ജുഡീഷ്യറി വക്താവ് അസ്ഗർ ജഹാംഗീർ പറഞ്ഞു. ജയിലിനു നേരെയുണ്ടായ ആക്രമണത്തിൽ ജീവനക്കാർ, സൈനികർ, തടവുകാർ, തടവുകാരെ സന്ദർശിക്കാൻ എത്തിയവർ, ജയിലിന്റെ പരിസരത്ത് താമസിച്ചിരുന്നവർ എന്നിവരുൾപ്പെടെ 71 പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ എവിൻ ജയിലിന്റെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നതായും ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായും ജഹാംഗീർ മുമ്പ് പറഞ്ഞിരുന്നു. ശേഷിക്കുന്ന തടവുകാരെ ടെഹ്‌റാൻ പ്രവിശ്യയിലെ മറ്റ് ജയിലുകളിലേക്ക് മാറ്റിയതായും ജുഡീഷ്യറി കൂട്ടിച്ചേർത്തു. എവിൻ ജയിലിൽ നിരവധി വിദേശ പൗരന്മാരുണ്ട്.









0 comments