ad
Deshabhimani

"ഇറാന് മേൽ ആർക്കും കീഴടങ്ങൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല": മസൂദ് പെസെഷ്കിയാൻ

Masoud Pezeshkian

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ | Photo Credit: Majid Asgaripour via REUTERS

വെബ് ഡെസ്ക്

Published on May 06, 2026, 09:21 AM | 1 min read

തെഹ്‌റാൻ : വിട്ടുവീഴ്ചകൾക്ക് തയ്യാറായില്ലെങ്കിൽ ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്ന അമേരിക്കയുടെ ഭീഷണിയെ തള്ളി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ആർക്കും ഇറാന്റെ മേൽ കീഴടങ്ങൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായി ചർച്ചകൾക്ക് സാധ്യത നിലനിൽക്കെത്തുടർന്നും നിലപാടിൽ മാറ്റമില്ലെന്ന സൂചനയാണ് ഇറാൻ നൽകുന്നത്.


പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്ന സൈനിക ഭീഷണികൾ അവസാനിപ്പിക്കാൻ യുഎസിനോട് ആവശ്യപ്പെടണമെന്ന് ഇറാഖ് പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ താൻ ആവശ്യപ്പെട്ടതായി പെസെഷ്കിയാൻ സമൂ​ഹ മാധ്യമത്തിലൂടെ അറിയിച്ചു. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ അയൽരാജ്യങ്ങളുടെ ഇടപെടൽ ഇറാൻ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.


അതേസമയം ഹോർമുസ് കടലിടുക്കിൽ ഇറാൻ നടപ്പിലാക്കുന്ന പുതിയ സുരക്ഷാ പദ്ധതി ചർച്ചകളെ സങ്കീർണമാക്കുന്നുണ്ട്. മേഖലയിലെ യുഎസ് സൈനിക താവളങ്ങളിലേക്ക് ആയുധങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തുന്നത് തടയുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ തടസമായി നിൽക്കുന്ന പ്രധാന വിഷയങ്ങളിൽ ഒന്നാണിത്.


ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള അമേരിക്കയുടെ സൈനിക നീക്കമായ പ്രോജക്റ്റ് ഫ്രീഡം താൽക്കാലികമായി നിർത്തിവച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. ഇറാനുമായുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് അവസരം നൽകുന്നതിനാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കിയതോടെ പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഒരു അയവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നയതന്ത്ര ലോകം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home