ad
Deshabhimani

print edition ഇറാന്റെ തിരിച്ചടി: ആശങ്കയിൽ ഗൾഫ്

Iran.jpg

ഇറാൻ ദുബൈയിൽ നടത്തിയ ആക്രമണം

വെബ് ഡെസ്ക്

Published on Jun 07, 2026, 12:47 AM | 1 min read

മനാമ: ബഹ്‌റൈനിലെയും കുവൈത്തിലെയും അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇറാൻ വ്യോമാക്രമണം നടത്തിയതോടെ ഗൾഫ്‌ രാജ്യങ്ങൾ ജാഗ്രതയിൽ. ഗൾഫ് രാജ്യങ്ങളിൽ മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ വലിയ ആക്രമണമാണിത്.


ബുധനാഴ്ച കുവൈത്ത്‌ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


ശനി പുലർച്ചെ നാലോടെയാണ് മിസൈൽ ആക്രമണമുണ്ടായത്. വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകൾ വെടിവച്ചിട്ടതായി കുവൈത്ത്‌ പ്രതിരോധ മന്ത്രാലയമറിയിച്ചു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ല.


ഇറാൻ തൊടുത്ത മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളും തകർത്തതായി ബഹ്‌റൈൻ പ്രതിരോധസേന അറിയിച്ചു. ആക്രമണം രാജ്യാന്തര മാനുഷികനിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്‌റൈൻ പ്രതികരിച്ചു.


ഹോർമുസിന് സമീപം എണ്ണക്കപ്പലുകളുടെ സഞ്ചാരവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ, യുഎസ് സൈന്യം ഇറാന്റെ റഡാർ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് ഗൾഫ് രാജ്യങ്ങളെ വീണ്ടും ഇറാൻ ലക്ഷ്യംവച്ചത്.


യുഎസ് നടത്തുന്ന സാഹസിക നീക്കങ്ങൾ മേഖലയുടെ സ്ഥിരത തകർക്കുകയാണെന്നും മണ്ണും സൗകര്യങ്ങളും അക്രമികൾക്ക് വിട്ടുനൽകരുതെന്ന് അയൽരാജ്യങ്ങളോട് അഭ്യർഥിക്കുന്നതായും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home