print edition ടി നാരായണൻ സ്‌മരണിക; ‘അണയാത്ത ജ്യോതിസ്സ്’ പ്രകാശിപ്പിച്ചു

ടി നാരായണൻ സ്‌മരണിക ‘അണയാത്ത ജ്യോതിസ്സ്’ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത പ്രകാശിപ്പിക്കുന്നു
തിരുവനന്തപുരം: ബാലസംഘം മുൻ സംസ്ഥാന രക്ഷാധികാരി ടി നാരായണനെക്കുറിച്ചുള്ള സ്‌മരണിക- ‘അണയാത്ത ജ്യോതിസ്സ്’ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത പ്രകാശിപ്പിച്ചു.
ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് ഏറ്റുവാങ്ങി. ബാലസംഘം സംസ്ഥാന രക്ഷാധികാരി എം പ്രകാശൻ അധ്യക്ഷനായി. ആർ പാർവതിദേവി പുസ്‌തകം പരിചയപ്പെടുത്തി. ‘ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും’ വിഷയത്തിൽ ശാസ്‌ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സി രാമകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി.
ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി, സിജിപിഎ സംസ്ഥാന സെക്രട്ടറി വി ശ്രീകുമാർ, എൻ സുകന്യ, എൻ സുസ്‌മിത, അഡ്വ. ടി ഗീനാകുമാരി എന്നിവർ സംസാരിച്ചു.










0 comments