സംസ്കൃത സര്‍വകലാശാലയുടെ കാലടി ക്യാമ്പസ് നിശാശലഭങ്ങളാല്‍ സമ്പന്നം

സംസ്കൃത സര്‍വകലാശാലയുടെ കാലടി ക്യാമ്പസിൽ കണ്ടെത്തിയ നിശാശലഭങ്ങൾ
കാലടി
സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ജൈവവൈവിധ്യം ശ്രദ്ധേയമാകുന്നു. പഠനത്തിൽ 863 സ്പീഷിസുകളിലായി 4084 നിരീക്ഷണങ്ങളാണ് ക്യാമ്പസില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യം രേഖപ്പെടുത്തിയത് ശലഭങ്ങളിലും നിശാശലഭങ്ങളിലുമാണ്. 430 സ്പീഷിസുകളിലായി 2963 നിരീക്ഷണങ്ങള്‍ ഈ വിഭാഗത്തില്‍ ക്യാമ്പസിലുണ്ട്. ഇതില്‍ ശലഭങ്ങള്‍ 67 സ്പീഷിസുകളിലായി 383 നിരീക്ഷണങ്ങളും നിശാശലഭങ്ങള്‍ 363 സ്പീഷിസുകളിലായി 2580 നിരീക്ഷണങ്ങളുമാണുള്ളത്.
കേരളത്തില്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള ഏകദേശം 2215 നിശാശലഭ സ്പീഷിസുകളില്‍ കാലടി ക്യാമ്പസില്‍ മാത്രം 363 സ്പീഷിസുകള്‍ കാണുന്നുണ്ട്. കേരളത്തിലെ മൊത്തം നിശാശലഭവൈവിധ്യത്തിന്റെ ഏകദേശം 16.39 ശതമാനം കാലടി സര്‍വകലാശാല ക്യാമ്പസില്‍ കാണപ്പെടുന്നു.
കാലടി സംസ്‌കൃത സർവകലാശാല ഗവേഷകവിദ്യാര്‍ഥികളായ ടി ആദര്‍ശ്, ഐശ്വര്യ സുരേഷ്, പി ധന്യ, കെ എ ശ്രീജിത്, വായനശാല പ്രവർത്തകൻ പി ജി മനോജ് എന്നിവരാണ് പഠനം നടത്തിയത്.










0 comments