print edition ഗൾഫിൽ ഇറാന്റെ പ്രത്യാക്രമണം

അനസ് യാസിന്‍
Published on Jun 11, 2026, 12:00 AM | 1 min read
മനാമ: അമേരിക്ക ആക്രമണം തുടരുന്ന സാഹചര്യത്തിൽ കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് നേരെ വീണ്ടും ഇറാന്റെ തിരിച്ചടി. യുഎസ് സൈനിക ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിനെത്തുടര്‍ന്ന് ഇറാനിലെ സൈനിക താവളങ്ങള്‍ക്ക് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് പ്രത്യാക്രമണം. ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനവും ജോര്‍ദാനിലെ അല്‍ അസ്‌റാഖിലെ അമേരിക്കന്‍ സൈനിക കമാന്‍ഡ് സെന്ററും Iran Launches Counterattacks in Gulf Region Amid Escalating US-Iran Tensions
ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണങ്ങളെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തില്‍ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ മിസൈലുകൾക്കെതിരെ വ്യോമപ്രതിരോധ സംവിധാനം ശക്തമായി തിരിച്ചടിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു. ബഹ്‌റൈനിലെ ജുഫൈറിലുള്ള യുഎസ് നാവികസേനാ ആസ്ഥാനത്തിന് നേരെ പുലര്‍ച്ചെയാണ് ഇറാന്‍ ഷാഹെദ്-136 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
ജോര്‍ദാനിലെ അല്‍ അസ്‌റാഖ് ലക്ഷ്യമാക്കി ഇറാന്‍ വിക്ഷേപിച്ച അഞ്ച് മിസൈലുകള്‍ വെടിവെച്ചിട്ടതായി ജോര്‍ദാന്‍ സായുധസേന അറിയിച്ചു. ജോര്‍ദാനിലെ യുഎസ് വ്യോമതാവളത്തിലെ എഫ്-35 യുദ്ധവിമാനങ്ങളുടെ ഹാങ്കറുകളും കമാന്‍ഡ് സെന്ററും ഉള്‍പ്പെടെ നാല് പ്രധാന ലക്ഷ്യങ്ങള്‍ ഖദ്ര്‍, ഇമാദ്, ഖൈബര്‍ ഷെക്കാന്‍ എന്നീ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നാ റിപ്പോര്‍ട്ട് ചെയ്തു.
തങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് മണ്ണും സൗകര്യങ്ങളും വിട്ടുനല്‍കരുതെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ഇറാന്‍ ആവശ്യപ്പെട്ടു. തുര്‍ക്കിയ, സൗദി വിദേശമന്ത്രിമാരുമായി ഇറാൻ വിദേശമന്ത്രി സയ്യിദ് അബ്ബാസ് അരഗ്‌ച്ചി അടിയന്തിര ഫോണ്‍സംഭാഷണം നടത്തി.









0 comments