യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന് ഇറാൻ

തെഹ്റാൻ: യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിലേക്ക് ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി ഇറാൻ. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ യുഎസ് ഉദ്യോഗസ്ഥരിൽ നിന്ന് സ്ഥിരീകരണമോ പ്രതികരണമോ ലഭിച്ചിട്ടില്ല.
യുഎസ് വിമാനവാഹിനിക്കപ്പലിന് നേരെ ഇറാന്റെ തീരദേശത്തുനിന്നാണ് മിസൈലുകൾ തൊടുത്തതെന്ന് ഇറാൻ ആർമി പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. യുഎസ്എസ് എബ്രഹാം ലിങ്കൺ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ഇറാന്റെ മിസൈൽ പരിധിക്കുള്ളിൽ വന്നാൽ ആക്രമിക്കുമെന്നും ഇറാൻ നാവികസേന അമേരിക്കയ്ക്ക് നേരിട്ട് മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് ഈ സംഭവം.
അമേരിക്ക അവകാശപ്പെട്ടിരുന്ന "തന്ത്രപരമായ ശക്തി" (Strategic Power) ഇപ്പോൾ "തന്ത്രപരമായ പരാജയമായി" (Strategic Failure) മാറിയിരിക്കുകയാണെന്ന് ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ വക്താവ് ലെഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫാകാരി പറഞ്ഞു. അതേസമയം, മിസൈൽ വിക്ഷേപണത്തെക്കുറിച്ച് അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗൺ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല










0 comments