പ്രസിഡന്റിന്റെ രാജി; മാധ്യമ പ്രചാരണം തള്ളി ഇറാൻ

Photo Credit: Majid Asgaripour via REUTERS
തെഹ്റാൻ : പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യൻ രാജിവച്ചെന്ന തരത്തിൽ പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്ന് ഇറാൻ സർക്കാർ വ്യക്തമാക്കി. പ്രസിഡന്റ് ഭരണഘടനാപരമായ ചുമതലകളിൽ പൂർണ്ണ ശ്രദ്ധാലുവാണെന്നും രാജ്യം നേരിടുന്ന വെല്ലുവിളികളെ ഒത്തൊരുമയോടെ നേരിടുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
വിദേശ ശക്തികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന ഇറാന്റെ ദേശീയ ഐക്യത്തെ തകർക്കാനും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം വ്യാജവാർത്തകൾ. മാധ്യമങ്ങൾ തങ്ങളുടെ സ്വന്തം താല്പര്യങ്ങളാണ് വസ്തുതകൾ എന്ന രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് പ്രസിഡന്റിന്റെ പിആർ അസിസ്റ്റന്റ് മെഹ്ദി തബതബായീ എക്‌സിൽ കുറിച്ചു. സാമ്രാജ്യത്വ സമ്മർദ്ദങ്ങൾക്ക് മുന്നിൽ ഇറാൻ ജനത വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സേവിക്കുന്നതിനും പരമാധികാരം സംരക്ഷിക്കുന്നതിനുമായി നിലകൊള്ളുമെന്നും, രക്തസാക്ഷിത്വത്തിനും താൻ സന്നദ്ധനാണെന്നും കഴിഞ്ഞദിവസം ചേർന്ന കാബിനറ്റ് യോഗത്തിൽ പെസെഷ്‌ക്യൻ അറിയിച്ചു. ബാഹ്യമായ സമ്മർദ്ദങ്ങൾക്കിടയിലും ഇറാന്റെ ഭരണസംവിധാനം ശക്തമായി മുന്നോട്ടുപോകുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.










0 comments