ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; വീണ്ടും വ്യോമാക്രമണവുമായി യുഎസ്

പ്രതീകാത്മക ചിത്രം
തെഹ്റാൻ : അനുമതിയില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച വാണിജ്യ കപ്പലിന് ഇറാൻ മുന്നറിയിപ്പു നൽകിയിതിന് പിന്നാലെ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. യുഎസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ പുലർച്ചെ 5.45 ഓടെയാണ് ആക്രമണം ആരംഭിച്ചതെന്ന് യുഎസ് സൈന്യം അറിയിച്ചു. ഈ ആഴ്ച ഇറാനിൽ അമേരിക്ക നടത്തുന്ന മൂന്നാമത്തെ വലിയ വ്യോമാക്രമണമാണിത്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന സൈപ്രസ് പതാകയേന്തിയ എം/വി ജിഎഫ്എസ് ഗാലക്സി എന്ന ചരക്കുകപ്പലിന് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് കപ്പലിലെ ഒരു സാധാരണ ജീവനക്കാരനെ കാണാതായിട്ടുണ്ടെന്ന് സെന്റകോം എക്‌സിലൂടെ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന നാവികർക്കും വാണിജ്യ കപ്പലുകൾക്കും നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി തകർക്കുന്നതിനാണ് ഈ ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു ഈ സൈനിക നടപടി. "ഇറാൻ തെറ്റായ ഒരു തീരുമാനമാണ് എടുത്തത്, ഇപ്പോൾ അവർ അതിനുള്ള വില ഒടുക്കുകയാണ്," എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് എക്സിൽ കുറിച്ചു.
എന്നാൽ ഇറാന്റെ അനുമതിയില്ലാതെ ഹോർമുസ് വഴി കപ്പലുകൾ കടത്തരുതെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ സംഭവങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചാതായി ഇറാൻ പ്രഖ്യാപിച്ചു. ഹോർമുസ് പിടിച്ചടക്കി പശ്ചിമേഷ്യയിൽ സ്വാധീനമുണ്ടാക്കാനുള്ള അമേരിക്കയുടെ സാമ്രാജ്യത്വ ശ്രമങ്ങൾക്ക് തടയിടുകയാണ് ഇറാന്റെ ലക്ഷ്യം.










0 comments