ad
Deshabhimani

അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ, നിഷേധിച്ച് യുഎസ്

F 18 jet

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 26, 2026, 11:15 AM | 1 min read

ടെഹ്റാൻ: നൂതന വ്യോമ പ്രതിരോധ സംവിധാനമുപയോ​ഗിച്ച് അമേരിക്കൻ എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായി അവകാശപ്പെട്ട് ഇറാൻ. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഒമാൻ ഉൾക്കടലിലെ ഒരു പ്രധാന തീരദേശ സ്ഥലമായ ചബഹാറിനടുത്താണ് വിമാനം തകർന്നതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു.


അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് (CENTCOM) ഈ അവകാശവാദം നിഷേധിച്ചു. ഒരു യുഎസ് യുദ്ധവിമാനവും ഇറാൻ ആക്രമിച്ചിട്ടില്ലെന്ന് അമേരിക്ക അറിയിച്ചു. നിലവില്‍ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും മറ്റുള്ളവരില്‍ തെറ്റിദ്ധാരണയുണ്ടാക്കാൻ വേണ്ടിയാണെന്നും യുഎസ് വാദിച്ചു. പശ്ചിമേഷ്യയിൽ വർദ്ധിച്ച് വരുന്ന സംഘർഷ സാഹചര്യങ്ങൾക്കിടയിലാണ് അവകാശവാദവും പ്രത്യാരോപണവും ഉയരുന്നത്.


സംഘർഷത്തിൽ ഇറാന് മുന്നിൽ കീഴടങ്ങിയ അമേരിക്ക, ഇറാന് മുന്നിൽ വെച്ച 15 ഇന ഉപാധികൾ രാജ്യം തള്ളിയതിന് പിന്നാലെയാണ് അവകാശവാദം വരുന്നത്. ട്രംപിന്റെ ആവശ്യം തള്ളിയ ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ അഞ്ച് ഉപാധികൾ വെയ്ക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home