ad
Deshabhimani

ഇറാൻ അമേരിക്ക ചർ‌ച്ചയ്ക്ക് ഒമാനിൽ തുടക്കം

trump
വെബ് ഡെസ്ക്

Published on Feb 06, 2026, 03:37 PM | 1 min read

മസ്ക്കത്ത്: ഇറാൻ അമേരിക്ക ചർ‌ച്ചയ്ക്ക് ഒമാനിൽ തുടക്കം. നിർണായകമായ ചർച്ചയ്ക്കാണ് തുടക്കമായിരിക്കുന്നത്. യുഎസ് പ്രതിനിധി ചർച്ചയ്ക്ക് മുന്നോടിയായി ഇറാന്റെ വിദേശകാര്യമന്ത്രി ഒമാൻ നയതന്ത്രസംഘവുമായി ചർച്ച നടത്തിയിരുന്നു.ഈ ചർച്ചകളുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിന് ശേഷമാണിപ്പോൾ യുഎസ് പ്രതിനിധികളുമായി ചർച്ച നടത്തുന്നത്.


ചൊവ്വാഴ്ച അറബിക്കടലില്‍ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ വന്ന ഇറാന്റെ ഷാഹേദ്-139 എന്ന ഡ്രോണിനെ അമേരിക്കയുടെ യുദ്ധവിമാനം വെടിവെച്ചിട്ടിരുന്നു. ഇ‍ൗ സമഭവം മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ടാങ്കറിനെ ഇറാന്‍ തടയാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെയാണ്‌ നയതന്ത്ര ചര്‍ച്ചകള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയനും തയ്യാറായത്‌.

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നറും പങ്കെടുത്തേക്കും. സൗദി അറേബ്യ ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഈ സമാധാന ശ്രമത്തെ സ്വാഗതം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home