ad
Deshabhimani

print edition ഗള്‍ഫ് രാജ്യങ്ങളെ 
വിടാതെ ഇറാൻ

Israel Iran Conflict
വെബ് ഡെസ്ക്

Published on Mar 13, 2026, 07:25 AM | 1 min read

മനാമ: ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളെയും എണ്ണ കപ്പലുകളെയും ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ വ്യാഴം പുലര്‍ച്ചെ ആക്രമണമുണ്ടായി. വ്യാഴം പുലര്‍ച്ചെ ബഹ്‌റൈനിലെ വിമാനത്താവളത്തിന് സമീപം മുഹറഖ് ഗവര്‍ണറേറ്റിലെ സര്‍ക്കാര്‍ ഇന്ധന സംഭരണശാലയ്ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ തീപിടിത്തമുണ്ടായി. വിഷപ്പുക പടരാന്‍ സാധ്യതയുള്ളതിനാല്‍ സമീപ പ്രദേശങ്ങളായ ഹിദ്ദ്, അറാദ്, ഖലാലി മേഖലകളിലുള്ളവര്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

ദുബായ്‌ ക്രീക്ക് ഹാര്‍ബറിനടുത്തെ കെട്ടിടത്തിൽ ഡ്രോണ്‍ വീണ് തീപിടിത്തമുണ്ടായി. ജബല്‍ അലിക്ക് വടക്ക് ഭാഗത്തായി ചരക്ക് കപ്പലിന് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കുവൈത്തിലെ മംഗഫ് മേഖലയിൽ പാര്‍പ്പിട സമുച്ചയത്തിന് മുകളില്‍ ഡ്രോണ്‍ പതിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡ്രോൺ ആക്രമണത്തിൽ കേടുപാടുകളുണ്ടായി. സൗദിയിലെ ഷൈബ എണ്ണപ്പാടവും എംബസി മേഖലയും ലക്ഷ്യമിട്ടുള്ള ഡ്രോണുകളും പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിനുനേരെ വന്ന മിസൈലുകളെയും പ്രതിരോധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home